Headlines

കേന്ദ്ര ബജറ്റ് ദിനത്തിലെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിൽ മാറ്റമില്ലെന്ന് നേതാക്കള്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍. ഇതിൽ മാറ്റമില്ലെന്നും അന്നേ ദിവസം കാല്‍നടജാഥ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച നടന്‍ ദീപ് സിദ്ദു ബിജെപി പ്രവര്‍ത്തകനാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു….

Read More

ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാർ; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു. അത് പരിഹരിക്കേണ്ടതാണ്. പരിഹാരം വ്യക്തമാണ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക’ യെച്ചൂരി പറഞ്ഞു. ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതാണ്. അറുപതു ദിവസമായി കൊടുംതണുപ്പില്‍ അവര്‍ സമാധാനപരമായി സമരം ചെയ്തുവരികയാണ്. ഡല്‍ഹിയിലേക്ക് വരാന്‍ അവര്‍ക്ക് അനുവാദമില്ല…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ്; 137 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 137 പേർ കൂടി കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 1,06,89,527 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് മരണസംഖ്യ 1,53,724 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,320 പേർ രോഗമുക്തി നേടി. ഇതിനോടകം 1,03,59,305 പേരാണ് രോഗമുക്തരായത്. നിലവിൽ 1,76,498 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 20,29,480 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 19,36,13,120 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Read More

കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്. ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ…

Read More

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ടാക്‌സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന…

Read More

ഡല്‍ഹി സംഘര്‍ഷം; ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷം, ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു, തീവ്രവാദ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു. കര്‍ഷകരല്ലാത്ത പ്രതിഷേക്കാര്‍ കൂടുതലായി ഡല്‍ഹി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം…

Read More

ഡല്‍ഹിയില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം വിച്ഛേദിച്ച്‌ പൊലീസ്‌

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം അക്രമസക്തമായതോടെ ഡല്‍ഹിയില്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംഘര്‍ഷം നിയന്ത്രിക്കാന്‍ നഗരത്തില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം പൊലീസ്‌ വിച്ഛേദിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ ഇന്റര്‍നെറ്റ്‌ താല്‍ക്കാലികമായി വിച്ഛേദിച്ചത്‌. ഡല്‍ഹി നഗരത്തിന്‌ പുറത്ത്‌ സിംഘു, ഗാസിപ്പൂര്‍, തിക്രി, മുകര്‍ബ ചൗക്ക്‌ എന്നിവിടങ്ങളിലും ഇന്റര്‍നെറ്റിന്‌ നിയന്ത്രണം ത്തിയിട്ടുണ്ട്. ഇന്ന്‌ അര്‍ധരാത്രിവരെയാണ്‌ ഇന്റര്‍നെറ്റിന്‌ നിയന്ത്രണമുളളത്‌. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഡല്‍ഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹി മെട്രോ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടെയും പ്രവേശനങ്ങള്‍ കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി…

Read More

കർഷക മാർച്ചിൽ വൻ സംഘർഷം; തെരുവുയുദ്ധം

ന്യൂഡൽഹി: ഡൽഹിയിൽ കർഷക മാർച്ചിൽ വൻ സംഘർഷം. കർഷകർക്ക് നേരെ ലാത്തി വീശിയ പോലീസിനെ അതേ രീതിയിൽ കർഷകരും തിരിച്ച് നേരിട്ടതോടെ വൻ സംഘർഷത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിച്ചെത്തുന്ന കാഴ്ചയാണ് ഡൽഹിയിൽ. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിയെത്തി. നിരവധി കർഷകരാണ് പോലീസിന് നേരെ ഓടിച്ചെത്തുന്നത്.

Read More

കർഷകൻ വെടിയേറ്റു മരിച്ചു; മൃതദേഹം പോലീസ് കൊണ്ട് പോയി: യുദ്ധക്കളമായി ഡൽഹി

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം ഇവിടെ പോലീസ് വെടിവയ്പ്പിൽ ഒരു കർഷകൻ മരിച്ചതായി സമരക്കാർ പറയുന്നു. മൃതദേഹം പോലീസ് കൊണ്ട് പോയെന്നും അവർ ആരോപിക്കുന്നു. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു. ബാരിക്കേഡ് മറികടക്കാൻ കർഷകർ…

Read More

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച്‌ കർഷകരുടെ ട്രാക്ടർ റാലി; ഗാസിപൂരിൽ കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ മാറ്റിയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ബാരിക്കേഡുകൾ ഇവർ ട്രാക്ടറുകൾ ഉപയോഗിച്ച് തള്ളിമാറ്റി. ഡൽഹി നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് നേരത്തെ അടച്ചിരുന്നു. ട്രാക്ടറുകൾക്കൊപ്പം ആയിരക്കണക്കിനാളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നുവിത്. രാവിലെ 12 മണിയോടെ…

Read More