Headlines

സിക്കിമിലെ ചൈനീസ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ഇരു രാജ്യങ്ങളിലെയും സൈനികർക്ക് പരുക്ക്

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാഖുലയിൽ മൂന്ന് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളുടെയും സൈനികർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ചൈനീസ് സൈനികർ നിയന്ത്രണ രേഖ മുറിച്ചു കടന്നതോടെയാണ് സംഘർഷമുടലെടുത്തത്. ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 20 ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരുക്കേറ്റതായാണ് വിവരം. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20…

Read More

റിപ്പബ്ലിക് ദിനം , ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

ന്യൂഡല്‍ഹി: ജനുവരി 26 ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ അതീവ ശക്തമാക്കി. സെന്‍ട്രല്‍ ഡല്‍ഹി, രാജ്പാത്ത് പ്രദേശങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പരേഡ് റിഹേഴ്‌സല്‍, ഈ വര്‍ഷം, വിജയ്ച ക്ക് മുതല്‍ ദേശീയ സ്റ്റേഡിയം വരെ ആരംഭിക്കും. പരേഡിന്റെ റിഹേഴ്‌സല്‍ സമയത്ത് എളുപ്പത്തില്‍ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ട്രാഫിക് പോലിസ് പാലിക്കും. അതേസമയം കര്‍ഷക സംഘടനകളുടെ റാലി കേന്ദ്രത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട് . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു….

Read More

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചേക്കും

രാജ്യത്ത് നിലവിലുള്ള പഴയ 100,10, അഞ്ച് രൂപാ കറൻസി നോട്ടുകൾ പിൻവലിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നോട്ടുകൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ചിലോ ഏപ്രിലിലോ ആർബിഐ ഇവയുടെ വിതരണം പൂർണമായി നിർത്തലാക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നൂറ്,പത്ത്, അഞ്ച് രൂപാ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവയുടെ വിതരണം പൂർണമായി നിർത്താൻ പദ്ധതിയിടുന്നതായി ആർബിഐ അസിസ്റ്റ് ജനറൽ മാനേജർ ബി മഹേശ് ജില്ലാതല സുരക്ഷാ, കറൻസി…

Read More

ട്രാക്ടർ റാലിക്കായി വിപുലമായ ഒരുക്കങ്ങൾ; രണ്ട് ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കും, 100 കിലോമീറ്റർ പാത സജ്ജം

ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ രണ്ട് ലക്ഷത്തോളം ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ. 100 കിലോമീറ്റർ ട്രാക്ടർ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാലിയുടെ നടത്തിപ്പിനായി 2500 സന്നദ്ധ പ്രവർത്തകരെയും ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനായി കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. റാലിക്കിടയിൽ ആർക്കെങ്കിലും സഹായം വേണമെങ്കിൽ സന്നദ്ധ പ്രവർത്തകർ അവരുമായി ബന്ധപ്പെടും ട്രാക്ടറുകളുടെ സുഗമമമായ നീക്കം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വവും സന്നദ്ധ പ്രവർത്തകർക്കാണ്. അടിയന്തര ആവശ്യങ്ങളുണ്ടായാൽ സന്നദ്ധ പ്രവർത്തകർ അതും ശ്രദ്ധിക്കേണ്ടതാണെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഓരോ ട്രാക്ടറിലും…

Read More

ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസുദ്രത്തില്‍; അപായ സൂചനയെന്ന് വിദഗ്ധര്‍

പര്യവേഷണത്തിനെന്ന പേരില്‍ ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുറ്റുന്നത് ആശങ്കപരത്തുന്നു. ഓപ്പണ്‍ സോഴ്സ് ഇന്‍ലിജന്‍സിന്റെ വിവരം അനുസരിച്ച് കഴിഞ്ഞ ഈ കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ട് രണ്ട് വര്‍ഷമായി. ഇന്ത്യന്‍ നാവിക മേഖലയുടെ ഭാഗമായി നിലകൊള്ളുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൈകലാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നു. ചില കപ്പലുകള്‍ ഇപ്പോള്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമാണുള്ളത്. മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാനിധ്യമറിയിച്ച പല കപ്പലുകളും ഇപ്പോള്‍ ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്തോനീഷ്യന്‍ പ്രദേശങ്ങളില്‍ സ്ഥാനം വ്യക്തമാക്കാതെയുള്ള…

Read More

പ്രധാനമന്ത്രി പങ്കെടുത്ത നേതാജി അനുസ്മരണത്തിൽ ജയ് ശ്രീറാം വിളി; പ്രസംഗം നിർത്തി മമതാ ബാനർജിയുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നേതാജി അനുസ്മരണ പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ബിജെപിക്കാരുടെ ശ്രമം. മമത പ്രസംഗിക്കുമ്പോൾ ജയ് ശ്രീറാം മുദ്രവാക്യം വിളിച്ചാണ് തടസ്സപ്പെടുത്താൻ ശ്രമിച്ചത്. സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് കരുതുന്നത്. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കി മമത പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു ഒരു വർഷം നീണ്ടുനിൽക്കുന്ന നേതാജിയുടെ ജന്മദിനാഘോഷങ്ങൾ കൊൽക്കത്ത വിക്ടോറിയ മെമ്മോറിയയിൽ വെച്ച് നടക്കുമ്പോഴാണ് സംഭവം. ചടങ്ങിൽ…

Read More

ആരോഗ്യനില കൂടുതൽ വഷളായി; ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും

ആരോഗ്യനില കൂടുതൽ വഷളായ സാഹചര്യത്തിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. നിലവിൽ റാഞ്ചിയിലെ ആശുപത്രിയിലാണ് ലാലു ചികിത്സയിൽ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലുവിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിൽ എത്തിയിട്ടുണ്ട്. ജയിൽ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലാലുവിനെ…

Read More

ഇന്ത്യയില്‍ 776 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

കൊഹിമ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 776 ദശലക്ഷമായി വര്‍ധിച്ചു. സപ്തംബര്‍ 2020 അവസാനം വരെയുളള കണക്കാണ് ഇത്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 4 ശതമാനം വര്‍ധിച്ചപ്പോള്‍ നാരോബാന്‍ഡ് വരിക്കാരുടെ എണ്ണം കുറഞ്ഞു. ടെലികോം റെഗുലേറ്റി അതോറിറ്റിയുടെ ഇന്ത്യന്‍ ടെലകോം സര്‍വീസ് പെര്‍ഫോമെന്‍സ് ഇന്‍ഡിക്കേറ്ററിന്റെ സപ്തംബര്‍ 30, 2020 വരെയുള്ള റിപോര്‍ട്ടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഇന്റര്‍നെറ്റ് വികാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പ്രവണതകള്‍ രേഖപ്പെടുത്തുന്ന റിപോര്‍ട്ടാണ് ഇത്. ജൂലൈ 2020 മുതല്‍ സപ്തംബര്‍ 2020വരെയുള്ള…

Read More

തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാൻസ് മോഷണം: നാല് പ്രതികൾ പിടിയിൽ, മോഷണമുതലും കണ്ടെടുത്തു

തമിഴ്‌നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ഫിനാൻസിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. സംഘത്തിലെ നാല് പേരാണ് പിടിയിലായത് ഹൈദരാബാദിൽ നിന്നാണ് സംഘം പിടിയിലായത്. മോഷണമുതലും അന്വേഷണ സംഘം കണ്ടെത്തിയതായാണ് അറിയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും മൂന്ന് മണിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടന്നത്. 24…

Read More

മസിനഗുഡിയിൽ ടയറിൽ തീ കൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു; രണ്ട് പേർ പിടിയിൽ

തമിഴ്നാട് മസിനഗുഡിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആനയുടെ നേർക്ക് എറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡിൽ അവശ നിലയിലയിൽ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരുക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏതാനും മാസങ്ങളായി മസിനഗുഡിയിലെ…

Read More