ആരോഗ്യനില കൂടുതൽ വഷളായ സാഹചര്യത്തിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. നിലവിൽ റാഞ്ചിയിലെ ആശുപത്രിയിലാണ് ലാലു ചികിത്സയിൽ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലുവിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിൽ എത്തിയിട്ടുണ്ട്. ജയിൽ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലാലുവിനെ ഡൽഹിയിലേക്ക് മാറ്റും
മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ലാവുവിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്.