Headlines

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ബന്ധുക്കൾ റാഞ്ചിയിലേക്ക് തിരിച്ചു

കാലിത്തീറ്റ കുംഭകോണ കേസിൽ ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ലാലു ഉള്ളത്. ലാലുവിന്റെ മകൾ മിസാ ഭാരതിയാണ് ആശുപത്രിയിൽ കൂടെയുള്ളത്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയിൽ നിന്ന് റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

അരുണാചലിലെ കടന്നുകയറ്റം; നിർമാണം തങ്ങളുടെ പ്രദേശത്തെന്ന് ചൈന

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അധീനതയിലുള്ള സ്ഥലം കയ്യേറി ഗ്രാമം നിർമിച്ചതായുള്ള വാർത്ത നിഷേധിച്ച് ചൈന. തങ്ങളുടെ അധീനതയുള്ള പ്രദേശത്താണ് നിർമാണം നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇത് തങ്ങളുടെ പരമാധികാരത്തിന്റെ കാര്യമാണെന്നും വിദേശകാര്യ വക്താവ് ഹ്വാ ചൂൻയാംഗ് പറഞ്ഞു അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാൽ രാജ്യത്തിന്റെ അഭിവാജ്യഘടകമായാണ് അരുണാചലിനെ ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ ഭാഗത്ത് നാലര കിലോമീറ്ററിൽ 101 വീടുകൾ സഹിതമാണ് ചൈന ഗ്രാമം നിർമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു….

Read More

മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്‌

Read More

മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്‌

Read More

കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നു; ജൂണിൽ തെരഞ്ഞെടുക്കും

കോൺഗ്രസ് പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്തും. ജൂണിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനമായത്. മേയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നത് പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്നെ പ്രസിഡന്റിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗമാണ് ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത്നി യമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലാകും…

Read More

മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയിക്ക് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു

മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗോഗോയിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഇനി മുതൽ സി ആർ പി എഫ് സുരക്ഷയാണ് ഗോഗോയിക്ക് ലഭിക്കുക. നേരത്തെ ഡൽഹി പോലീസാണ് സുരക്ഷ ഒരുക്കിയിരുന്നത് എട്ട് മുതൽ 12 വരെ സിആർപിഎഫ് കമാൻഡോകൾ രഞ്ജൻ ഗോഗോയിക്കൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ലഭിക്കും. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63ാമത്തെ ആളാണ് രഞ്ജൻ ഗോഗോയി.

Read More

സിദ്ധിഖ് കാപ്പന് മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ അനുമതി; ജാമ്യഹർജിയിൽ അന്തിമവാദം അടുത്താഴ്ച

യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ അടുത്തയാഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളാ പത്രപ്രവർത്തക യൂനിയനാണ് ജാമ്യഹർജി നൽകിയത്. സിദ്ധിഖ് കാപ്പന് രോഗിയായ മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാൻ കോടതി അനുമതി നൽകി കപിൽ സിബലാണ് കാപ്പന് വേണ്ടി ഹാജരായത്. ഹർജിയിൽ എത്രയും വേഗം വാദം കേൾക്കണമെന്ന വാദം കോടതി നിരസിച്ചു. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്ക് അടക്കം തയ്യാറാണെന്ന് സിദ്ധിഖ് കാപ്പൻ അറിയിച്ചിരുന്നു….

Read More

കൊവിഡ് വാക്‌സിൻ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാനായെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിൻ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. തദ്ദേശീയമായി വാക്‌സിൻ നിർമിക്കാനുള്ള കഴിവ് ഇന്ത്യ കൈവരിച്ചു. വാക്‌സിൻ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.

Read More

മുത്തൂറ്റ് ശാഖയിൽ തോക്കുചൂണ്ടി മോഷണം; ഏഴ് കോടിയുടെ സ്വർണം നഷ്ടപ്പെട്ടു

മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി മോഷണം. ഏഴ് കോടി രൂപയുടെ സ്വർണം മോഷ്ടാക്കൾ കവർന്നു. രാവിലെ പത്ത് മണിക്ക് ശാഖ തുറന്നതിന് പിന്നാലെ എത്തിയ ആറംഗ സംഘമാണ് കൊള്ള നടത്തിയത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. തോക്കുചൂണ്ടി മാനേജരെ അടക്കം ഇവർ കെട്ടിയിട്ടു. തുടർന്നാണ് കവർച്ച നടത്തിയത്. ഏഴ് കോടിയുടെ സ്വർണത്തിനൊപ്പം ഒരു ലക്ഷത്തോളം രൂപയും ഇവർ കൊണ്ടുപോയി ജീവനക്കാരുടെ മൊഴി അടിസ്ഥാനപ്പെടുത്തിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണം; ജീവൻ അപകടത്തിലെന്ന് ബന്ധുക്കൾ

ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ശശികലയുടെ ജീവൻ അപകടത്തിലാണ്. കേരളം അല്ലെങ്കിൽ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കർണാടക ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ബന്ധുക്കൾ സമീപിക്കും. ഇന്നലെ ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി, ചുമ, കടുത്ത ശ്വാസതടസ്സം, തളർച്ച എന്നിവ അനുഭവപ്പെട്ടതോടെയാണ് ബുധനാഴ്ച ഉച്ചയോടെ ശശികലയെ ജയിലിൽ നിന്ന് ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More