കൊവിഡ് വാക്‌സിൻ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. തദ്ദേശീയമായി വാക്‌സിൻ നിർമിക്കാനുള്ള കഴിവ് ഇന്ത്യ കൈവരിച്ചു. വാക്‌സിൻ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.