കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും
കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ…
