സമരഭൂമിയായ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്
ഇന്നലെ ഉച്ചയോടെയാണ് സിംഘുവിലെ കർഷകസമര ഭൂമിയിലേക്ക് കേന്ദ്രസർക്കാർ അനുകൂലികൾ പ്രതിഷേധവുമായി എത്തിയത്. സമരവേദികൾ തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ഇവർ ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. പിന്നാലെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുയായിരുന്നു
കഴിഞ്ഞ ദിവസം ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനും പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ കർഷകർ ഒറ്റക്കെട്ടായി ചെറുത്തതോടെയാണ് ഈ ശ്രമത്തിൽ നിന്നും ഭരണകൂടം പിൻമാറിയത്.