Headlines

കർഷക പ്രക്ഷോഭം രൂക്ഷമാകുന്നു: രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ രാജ്യവ്യാപക ദേശീയ പാതാ ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ രാത്രി മൂന്ന് മണി വരെയാണ് ദേശീയപാതാ ഉപരോധം. ഡൽഹി എൻസിആർ, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും അടിയന്തര സർവീസുകൾ മാത്രം ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളുമായോ തർക്കമുണ്ടാകരുതെന്നും സംയുക്ത കിസാൻ മോർച്ച കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് കർഷകർ ഡൽഹിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യതയും പോലീസ് കാണുന്നുണ്ട്….

Read More

കൊവിഡ്: സിവില്‍ സര്‍വീസ് പരീക്ഷ അവസാന അവസരവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം കൂടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ രചന സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2020 ഒക്ടോബറില്‍ നടന്ന…

Read More

സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രം; അവരെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്ര കൃഷിമന്ത്രി

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചി്‌ല്ലെന്നും മന്ത്രി പറഞ്ഞു നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്. അതിനർഥം കാർഷിക നിയമത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല. ഒരു പ്രത്യേക സംസ്ഥാനത്തെ കർഷകരാണ് സമരം ചെയ്യുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക നിയമം പ്രാവർത്തികമാക്കിയാൽ അവരുടെ കൃഷിഭൂമി മറ്റുള്ളവർ കയ്യടക്കുമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാരും പ്രധാനമന്ത്രിയും…

Read More

പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്നും വിപണയില്‍ പണ ലഭ്യത സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനം എത്തിയത് അനുകൂല ഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്. സമ്പദ് ഘടന തിരിച്ചുവരവ് പ്രകടമാക്കിയത് ഗുണകരമെന്നാണ് വിലയിരുത്തല്‍. അതിനാാണ്…

Read More

കർഷകരുടെ ദേശീയ പാത ഉപരോധത്തെ ചെറുക്കാൻ വൻ സേനാ വിന്യാസവുമായി പോലീസ്

കാർഷിക നിയമഭേദഗതികൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ദേശീയ പാതാ ഉപരോധം നാളെ. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഉപരോധത്തെ നേരിടാൻ ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സിംഘുവിൽ സുരക്ഷ വർധിപ്പിച്ചു. അഞ്ചിടങ്ങളിൽ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചു. അർധ സൈനികരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. കർഷകർ ഡൽഹിയിലേക്ക് കടന്ന് പ്രധാന പാതകൾ തടസ്സപ്പെടുത്താതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. രാജ്യവ്യാപക റോഡ് ഉപരോധം ചർച്ച ചെയ്യുന്നതിനായി സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ചേരുന്നുണ്ട്. എല്ലാ കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ്…

Read More

24 മണിക്കൂറിനിടെ 12,408 പേർക്ക് കൊവിഡ്; 120 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,08,02,591 ആയി ഉയർന്നു 15,853 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,04,96,308 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,51,460 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്തെ കൊവിഡ് മരണം 1,54,823 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 49,59,445 പേർ കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

ഗ്രെറ്റ തുൻബർഗിന്റെ ടൂൾ കിറ്റ്: വിശദീകരണം തേടി ഗൂഗിളിന് കത്തയച്ച് ഡൽഹി പോലീസ്

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ വിവരം തേടി ഡൽഹി പോലീസ്. ഗ്രെറ്റക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഗൂഗിളിന് കത്ത് നൽകി. കാനഡയിലെ ഖലിസ്ഥാൻ സംഘടനയാണ് ടൂൾ കിറ്റ് നിർദേശങ്ങൾക്ക് പിന്നിലെന്ന് ഡൽഹി പോലീസ് കരുതുന്നു. എങ്ങനെ സമരം ചെയ്യണമെന്നതടക്കം വിശദീകരിച്ചുകൊണ്ടുള്ള ടൂൾ കിറ്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഗ്രെറ്റ പിന്നീട് ഇത് പിൻവലിച്ചിരുന്നു.

Read More

കർഷക സമരത്തിനുള്ള പിന്തുണ: ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷകസമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി സൈബർ പോലീസാണ് കേസെടുത്തത് മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ഡൽഹി പോലീസ് ആരോപിക്കുന്നു. കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സർക്കാർ നടപടിയെക്കുറിച്ചുള്ള വാർത്ത ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ് കർഷക സമരത്തെ പിന്തുണക്കാനുള്ള ടൂൾ കിറ്റ്…

Read More

ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടം ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് തിരിച്ചുപിടിക്കാനാകില്ല: തരൂർ

കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തെ തുടർന്ന് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ശശി തരൂർ. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്രസർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നുവെന്നത് ലജ്ജാകരമാണെന്നും തരൂർ പറഞ്ഞു. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ തുടങ്ങിയവർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ മോദി സർക്കാരിന് പിന്തുണ അർപ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയായിരുന്നു.  

Read More

മന്ത്രിമാർക്ക് താത്പര്യം സ്വയം പുകഴ്ത്തലിൽ; കർഷകരെ അടിച്ചമർത്തുന്നുവെന്ന് പ്രതിപക്ഷം

കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രാജ്യസഭയിൽ. കർഷകരെ കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയുമാണ് നേരിടുന്നത്. സ്വയം പുകഴ്ത്തിലിനും പ്രസ്താവനകളിലും മാത്രമാണ് മന്ത്രിമാർക്ക് താത്പര്യമെന്നും പ്രതിപക്ഷം ആരോപിച്ചു വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കർഷകരുടെ വേദന മനസ്സിലാക്കൂ. ഈ കടുത്ത ശൈത്യകാലത്തും നിങ്ങൾ അവരുടെ വെള്ളവും ശൗചാലയങ്ങളും നൽകാതിരിക്കുകയും കിടങ്ങുകൾ കുഴിക്കുകയും മുള്ളുകമ്പികൾ നിരത്തുകയും ഇരുമ്പാണികൾ പാകുകയും ചെയ്യുകയാണെന്ന് ആർജെഡി എംപി മനോജ്കുമാർ ഝാ പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവരുടെ…

Read More