Headlines

‘ജനങ്ങളോട് പൊലീസ് നല്ല നിലയിൽ പെരുമാറണം; സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം’; DGP

പൊലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു

കേരളാ പൊലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പൊലീസ് മർദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് ഡിജിപി പറഞ്ഞു. എല്ലാം സ്റ്റേഷനിൽ സിസിടിവികൾ പ്രവർത്തിക്കണം. ഒരു സിസിടിവി കേടായാലും ഉടനെ റിപ്പയർ ചെയ്യണമെന്നും അദേഹം പറഞ്ഞു

രാജ്യത്തെ വെല്ലുവിളികൾ എല്ലാം കേരളത്തിൽ ഉണ്ട്. ഇന്റാലിജിൻസ് വിവരപ്രകാരം പൊലീസ് മുൻകൂട്ടി നടപടി എടുക്കുന്നുണ്ട്. മാവോ പ്രശ്നം കേരളം നന്നായി നേരിട്ടു. ഭീകരവാദ നീക്കങ്ങൾ കേരളം ജാഗ്രതയോടെ ഇപ്പോഴും നേരിടുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്ല ശൈലി സ്വന്തമായി ഉണ്ട്. അവർ‌ കാഴ്ച പാടുള്ള മഹാന്മാരാണ്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.