ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ വിവരം തേടി ഡൽഹി പോലീസ്. ഗ്രെറ്റക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഗൂഗിളിന് കത്ത് നൽകി.
കാനഡയിലെ ഖലിസ്ഥാൻ സംഘടനയാണ് ടൂൾ കിറ്റ് നിർദേശങ്ങൾക്ക് പിന്നിലെന്ന് ഡൽഹി പോലീസ് കരുതുന്നു. എങ്ങനെ സമരം ചെയ്യണമെന്നതടക്കം വിശദീകരിച്ചുകൊണ്ടുള്ള ടൂൾ കിറ്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഗ്രെറ്റ പിന്നീട് ഇത് പിൻവലിച്ചിരുന്നു.