തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബിജെപിയുടെ രഥയാത്ര തുടക്കമായി. ബംഗാളിൽ താമര വിരിയുമെന്നും മുഖ്യമന്ത്രി മമതാ ബാനർജിയെ ജനം അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്നും ജെ പി നഡ്ഡ പറഞ്ഞു
അനുമതിയില്ലാതെയാണ് രഥയാത്ര നടക്കുന്നത്. യാത്രക്ക് മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പൊതുസമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നൽകിയത്. സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്നായിരുന്നു ബിജെപി ഇതിനോട് പ്രതികരിച്ചത്
രഥയാത്രയെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസമർഥൻ യാത്രക്കും തുടക്കമായി. രഥയാത്ര നിശ്ചയിച്ച അതേ പാതയിലൂടെയാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്.