Headlines

സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവർക്കെതിരെ 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ യുപി പോലീസ്

  ലക്‌നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച്‌ അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഉത്തര്‍പ്രദേശ് പോലീസ്. ഇതുസംബന്ധിച്ച് 5000 പേജുള്ള കുറ്റപത്ര യുപി പോലീസ് സമര്‍പ്പിച്ച ത്തിലാണിത്. സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങള്‍ തെളിയിക്കുന്ന തെളിവുകളാണ് യുപി പോലീസ് സമര്‍പ്പിച്ചത്. ‘ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം മുതലെടുത്ത് വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനും കലാപം സൃഷ്ടിക്കാനുമാണ് സിദ്ദിഖ് കാപ്പനും മറ്റ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും അടക്കമുള്ളവര്‍ ഇവിടേയ്ക്ക് പോയതെന്ന്…

Read More

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; 28 പേർ പുതുതായി മന്ത്രിസഭയിലേക്ക് എത്തും

  കേന്ദ്രമന്ത്രിസഭാ വികസനം ഉടനുണ്ടാകും. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് നടക്കുന്നത്. 28 പേർ മന്ത്രിസഭയിൽ പുതുതായി ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ മന്ത്രിസഭയിലുണ്ടാകും നിലവിലെ മന്ത്രിസഭയിൽ 51 അംഗങ്ങളാണുള്ളത്. 28 പേരെ വരെ പുതുതായി ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. ജ്യോതിരാദിത്യ സിന്ധ്യ, ബിഹാറിൽ നിന്നുള്ള സുശീൽകുമാർ മോദി, അസമിൽ നിന്നുള്ള സർബാനന്ദ സോനോവാൾ എന്നിവർ മന്ത്രിസഭയിൽ ഇടം നേടും. അതേസമയം അന്തരിച്ച…

Read More

പുൽവാമയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; ഒരു സൈനികന് പരുക്ക്

  ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. പുൽവാമയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്ക് എത്തിയതായിരുന്നു സൈന്യം. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു ആക്രമണത്തിൽ ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ജമ്മു വിമാനത്താവളത്തിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ കാശ്മീർ മേഖലയിൽ ശക്തമായ പരിശോധനയാണ് സൈന്യം നടത്തുന്നത്.

Read More

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് മദ്രാസ് ഐ.ഐ.ടിക്കുള്ളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം…

Read More

രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസിന്റെ എഫ് ഐ ആറും തുടർ നടപടികളും റദ്ദാക്കണമെന്നാണ് ഐഷ ആവശ്യപ്പെടുന്നത്. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജി ആരോപിക്കുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപത്തിനോ മറ്റോ വഴിവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല. കൊവിഡ് കൂടിയത് അഡ്മിനിസ്‌ട്രേറ്ററുടെ അലംഭാവം കാരണമെന്ന് സൂചിപ്പിക്കാനാണ് ചാനൽ ചർച്ചക്കിടെ ബയോ വെപൺ പരാമർശം നടത്തിയത്. ഇതിനെ തെറ്റായി…

Read More

വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍: പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

ചെന്നൈ: തമിഴ്നാട്ടിലെ അഭയകേന്ദ്രം വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് അഭയകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ കുട്ടികളെ വിറ്റത്. സംഭവത്തില്‍ മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍ ശിവകുമാര്‍ ഒളിവിലാണ്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ്…

Read More

ഇന്ത്യൻ സമ്മർദം ഫലിച്ചു: കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി യൂറോപ്യൻ രാഷ്ട്രങ്ങൾ

  കൊവിഷീൽഡ് വാക്‌സിൻ ഗ്രീൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയുടെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് നടപടി. ഓസ്ട്രിയ, ഗ്രീസ്, സ്ലോവേനിയ, ഐസ് ലാൻഡ്, സ്‌പെയിൻ, അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. ഇന്ത്യയുടെ അംഗീകൃത വാക്‌സിനുകൾക്ക് യൂറോപ്യൻ യൂനിയൻ അംഗികാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്…

Read More

കൊവിഡ് ബാധിച്ചുള്ളതടക്കമുള്ള മരണങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാം; പുതിയ സംവിധാനവുമായി ആരോഗ്യവകുപ്പ്

  കൊവിഡ് മരണം അടക്കം എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിനായി വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു ആശുപത്രിയിൽ ഒരാൾ മരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈനായി അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടക്കണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിൽ…

Read More

24 മണിക്കൂറിനിടെ 48,786 പേർക്ക് കൂടി കൊവിഡ്; 1005 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1005 പേർ മരിക്കുകയും ചെയ്തു. ഇതിനോടകം 3,04,11,634 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 61,588 പേർ രോഗമുക്തരായി. ഇതുവരെ 2,94,88,918 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 96.97 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. നിലവിൽ 5,23,257 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടം 3,99,459 പേരാണ് മരിച്ചത്. 33.57 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി…

Read More

ഇന്ധന വില വർധനവിനൊപ്പം വീണ്ടും തലയ്ക്കടി: പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തി

  പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ ഉയർത്തി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പാചക വാതകത്തിനുള്ള സബ്‌സിഡി ഇല്ലാതായിട്ട് ഒരു വർഷത്തോളമാകുകയാണ്.

Read More