ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ഗർഭധാരണം കൊവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ല. ‘മിക്ക ഗർഭിണികളും രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ മിതമായ തോതിൽ രോഗബാധിതരോ ആയിരിക്കും. പക്ഷെ അവരുടെ ആരോഗ്യനില വളരെ വേഗം വഷളാകാൻ സാധ്യതയുണ്ട് ഇത് ഗര്‍ഭസ്ഥ ശിശുവിനെയും…
