ലഭിക്കുന്ന ശബളത്തിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട്: ശമ്പള വിവാദത്തില്‍ രാഷ്ട്രപതി
ന്യൂഡൽഹി : ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തർ പ്രദേശിൽ നടന്ന ജൻ അഭിനന്ദൻ സമാരോഹിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശമ്പള വിവാദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും അതിൽ 275000 രൂപ നികുതിയായി താൻ തിരിച്ചടയ്ക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ സന്ദേശത്തിനൊപ്പമായിരുന്നു രാഷ്ട്രപതിയുടെ പരാമർശം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലപ്പോള്‍ തങ്ങളേക്കാള്‍ അധികം സമ്പാദ്യമുണ്ടാകുമെന്ന് രാഷ്ട്രപതി…
