Headlines

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതിയിലൂടെ ധനസഹായം ആലോചിക്കുമെന്ന് കേന്ദ്രം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പദ്ധതിയിലൂടെ ധനസഹായം നൽകാനുള്ള നീക്കം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ധനസഹായം നൽകാൻ സാധിക്കില്ലെന്ന നിലപാടായിരുന്നു മുമ്പ് കേന്ദ്രത്തിന്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി ആലോചിക്കുന്നതായി കേന്ദ്രം അറിയിച്ചു. ഏപ്രിൽ മുതൽ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗം കാരണം വൈകുകയായിരുന്നുവെന്ന് സത്യാവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള 4 ലക്ഷം രൂപ ധനസഹായം കുടുംബങ്ങൾക്ക് നൽകണമെന്ന ഹർജിയിലാണ്…

Read More

ജമ്മുവിലെ ഇരട്ട സ്‌ഫോടനങ്ങൾ ഡ്രോൺ ഉപയോഗിച്ച്; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നു

ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ എൻ ഐ എയും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടരുന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായാണ് അധികൃതർ അറിയിച്ചത്. വ്യോമസേനയുടെ ഒരു കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പുലർച്ചെ 1.35നാണ് ആദ്യ സ്‌ഫോടനമുണ്ടായത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത സ്‌ഫോടനമുണ്ടായി. വ്യോമസേനാ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടക വസ്തു വന്നുവീണത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരുക്കുകളും സംഭവിച്ചു. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക…

Read More

24 മണിക്കൂറിനിടെ 50,040 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1258 പേർ മരിച്ചു

  രാജ്യത്ത് 24 മണിക്കൂറിനിടെ 50,040 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1258 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.02 കോടിയായി. ആറ് ലക്ഷത്തിൽ താഴെ മാത്രമാണ് രോഗികൾ ചികിത്സയിലുള്ളത്. കൊവിഡ് മുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ നാലിലൊന്നും കേരളത്തിലാണ്. കേരളത്തിൽ 12,118 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ 9812 പേർക്കും തമിഴ്‌നാട്ടിൽ 5415 പേർക്കുമാണ്…

Read More

ശാസ്ത്രത്തിൽ വിശ്വസിക്കൂ: വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി

വാക്‌സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ എടുക്കാൻ മടിക്കരുത്. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. 90 വയസ്സിന് മുകളിൽ പ്രായമുള്ള തന്റെ മാതാവ് പോലും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു ശാസ്ത്രത്തെ വിശ്വസിക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കുക. ഞാൻ രണ്ട് ഡോസ് വാക്‌സിനും എടുത്തു. എന്റെ മാതാവും രണ്ട് ഡോസ് വാക്‌സിൻ എടുത്തു. വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ കൊവിഡിൽനിന്ന് സുരക്ഷ നേടാനാകൂ എല്ലാവരും വാക്‌സിൻ…

Read More

കടൽത്തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ്

  ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം. തീരത്ത് നിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കവരത്തിയിലെയും മറ്റ് ചില ദ്വീപുകളിലെയും നിരവധി കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട പരാതികളോ രേഖകൾ ഹാജരാക്കാനോ ഉണ്ടെങ്കിൽ ജൂൺ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളിൽ നൽകണം. രേഖകൾ നൽകാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടം തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.

Read More

ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം; രണ്ട് പേർക്ക് പരുക്ക്

  ജമ്മു കാശ്മീർ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സ്‌ക്വാഡും പരിശോധന നടത്തുകയാണ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനിറ്റ് ഇടവിട്ട് രണ്ട് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

Read More

പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം മുന്നില്‍; ആകെ കേസുകളുടെ എണ്ണത്തില്‍ രണ്ടാമത്; മരണം പതിനായിരം പിന്നിട്ട സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ കണക്കു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (10.66 ശതമാനം) പ്രതിദിന കൊവിഡ് കേസിലും കേരളം മുന്നില്‍. ആകെ കേസില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ കേരളമാണ്. പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ വെറും 2.79 ശതമാനമാണ്. കേരളത്തില്‍ 10.66 ശതമാനവും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകള്‍ പതിനായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. കേരളം (12,118), മഹാരാഷ്ട്ര (9,844), കര്‍ണാടക(4272), തമിഴ്‌നാട്(6162), ആന്ധ്രാപ്രദേശ് (4981) ആണ് ഏറ്റവും ഒടുവില്‍ കൂടുതല്‍…

Read More

പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂട്ടി; ജനങ്ങൾ വലയുന്നു

  തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന…

Read More

കൊവിഡ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗം വിളിച്ചു. വാക്സിൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. ഈ മാസം ആദ്യം, കേന്ദ്ര സർക്കാർ തങ്ങളുടെ കൊവിഡ് വാക്സിൻ നയം മാറ്റിയിരുന്നു. ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം സംഭരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 31 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നാണ്…

Read More

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്‌പോർട്ടുമായി ബന്ധിപ്പിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പാസ്പോർട്ട് നമ്പർ ചേർക്കേണ്ടതെങ്ങനെയെന്ന് നോക്കാം 1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക 2. മുകളിലുള്ള ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക 3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക 4….

Read More