രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് രോഗം; 1183 മരണം, ആശങ്ക ഉയര്‍ത്തി ഡെല്‍റ്റ പ്ലസ്
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. രോഗമുക്തി നിരക്ക് 96.72 ശതമാനമാണ്. അതിനിടെ, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഇക്കാര്യം അറിയിച്ച് കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത്…
