കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു. ഒരു മണിക്കൂർ നേരത്തിന് ശേഷം ഇത് പുനഃസ്ഥാപിക്കുകയും ചെയ്തു. യുഎസ് ഡിജിറ്റൽ പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.
അക്കൗണ്ട് തിരികെ വന്നതിന് ശേഷം ഇക്കാര്യങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പുതിയ ഐടി ഭേദഗതിയെ ചൊല്ലി പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംഭവമെന്നതാണ് ശ്രദ്ധേയം.