പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം മുന്നില്‍; ആകെ കേസുകളുടെ എണ്ണത്തില്‍ രണ്ടാമത്; മരണം പതിനായിരം പിന്നിട്ട സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം
കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ കണക്കു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (10.66 ശതമാനം) പ്രതിദിന കൊവിഡ് കേസിലും കേരളം മുന്നില്‍. ആകെ കേസില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ കേരളമാണ്. പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ വെറും 2.79 ശതമാനമാണ്. കേരളത്തില്‍ 10.66 ശതമാനവും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകള്‍ പതിനായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. കേരളം (12,118), മഹാരാഷ്ട്ര (9,844), കര്‍ണാടക(4272), തമിഴ്‌നാട്(6162), ആന്ധ്രാപ്രദേശ് (4981) ആണ് ഏറ്റവും ഒടുവില്‍ കൂടുതല്‍…
