Headlines

ഇന്ധന വില വർധനവിനൊപ്പം വീണ്ടും തലയ്ക്കടി: പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തി

  പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ ഉയർത്തി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പാചക വാതകത്തിനുള്ള സബ്‌സിഡി ഇല്ലാതായിട്ട് ഒരു വർഷത്തോളമാകുകയാണ്.

Read More

24 മണിക്കൂറിനിടെ 45,951 പേർക്ക് കൂടി കൊവിഡ്; 817 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 11 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 817 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്ത് ഇതിനോടകം 3,03,62,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,94,27,330 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 60,729 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.92 ശതമാനമായി ഉയർന്നു 3,98,454 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത്…

Read More

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങണം; മാങ്ങ വില്‍ക്കാനിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി

റാഞ്ചി: കൊവിഡ് കാലത്ത് പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഏറെ പ്രതിസന്ധിയിലായത് സമൂഹത്തിലെ പാവപ്പെട്ട കുട്ടികളാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദൈനംദിന ജീവിതംതന്നെ വഴിമുട്ടിയ അവസ്ഥയില്‍ തങ്ങളുടെ മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള ശേഷിയൊന്നും പല വീടുകളിലെയും മാതാപിതാക്കള്‍ക്കുണ്ടാവണമെന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് അനിവാര്യമായ ഫോണ്‍ കൈയിലില്ലാത്തതുമൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അനേകം വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളത്. എന്നാല്‍, ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ മാങ്ങ വിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഫോണ്‍ വാങ്ങിനല്‍കാനുള്ള ശേഷിയില്ലെന്ന…

Read More

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാറിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രാവിലെ നിയന്ത്രണ രേഖയിൽ ദാദൽ, രജൗറി എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിലും ഏറ്റുമുട്ടൽ നടന്നത്. രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിന് നേർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്ന നിഗമനത്തിലാണ് പോലീസ്

Read More

അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

ന്യൂ‌ഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്. കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഡി ജി സി എ വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങൾക്ക് പ്രത്യേക അനുമതിയോടുകൂടി സർവീസ് നടത്താൻ സാധിക്കുമായിരുന്നു. അതുകൂടാതെ അതാത് അവസരത്തിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഫ്രാൻസ്,…

Read More

പിതാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി; അഞ്ച് വയസ്സുകാരന്‍ മരിച്ചു

മുംബൈ: പിതാവ് എലിവിഷം കലര്‍ത്തി നല്‍കിയ ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ മരിച്ചു. മുഹമ്മദലി നൗഷാദ് എന്നയാളാണ് തന്റെ മൂന്നു മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. ഇതു കഴിച്ച അലി ഷാന്‍ അലി മുഹമ്മദ് ആണ് മരിച്ചത്. 7 വയസ്സുള്ള അലീന, 2 വയസ്സുള്ള അര്‍മാന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവാണ് വിവരം പോലിസിനെ അറിയിച്ചത്. പ്രതിയെ…

Read More

കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കൊവാക്സീൻ വാങ്ങാനുള്ള കരാർ റദ്ദാക്കാൻ ബ്രസീലിന്റെ തീരുമാനം. 324 ദശലക്ഷം ഡോളർ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്സീൻ വാങ്ങാനുള്ള കരാർ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. പ്രസിഡന്റ് ജയിർ ബോൽസൊണരോ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയടക്കം അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.  

Read More

കർണാടകയിലെ മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകുമെന്ന് സർക്കാർ

കർണാടകയിലെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ നൽകാൻ സർക്കാർ. കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണാണ് ഇക്കാര്യം അറിയിച്ചത്. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്‌കിൽ ഡെവലപ്മെന്റ് സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറന്നു…

Read More

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണം; എത്ര തുകയെന്നത് ആറാഴ്ചക്കുള്ളിൽ അറിയിക്കണം: സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്തനിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എത്ര തുക വീതം നൽകണമെന്നതിന് മാനദണ്ഡം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആറാഴ്ചക്കുള്ളിൽ എത്ര തുക എന്നതും ഇതിനുള്ള മാർഗരേഖയും തയ്യാറാക്കണം. നഷ്ടപരിഹാരം നൽകുന്നതിനെ കേന്ദ്രം എതിർത്തിരുന്നു. എന്നാൽ സുപ്രീം കോടതി…

Read More

വീണ്ടും ഭയപ്പെടുത്തി കോവിഡ്: അഞ്ച് രോഗികളില്‍ മലാശയ രക്തസ്രാവം: ഒരാള്‍ മരിച്ചു

  ന്യൂഡല്‍ഹി: രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ്. ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം കണ്ടെത്തി. ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലാണ് മലാശയ രക്തസ്രാവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗപ്രതിരോധശേഷി കുറഞ്ഞ അഞ്ച് കോവിഡ് രോഗികളിലാണ് സി.വി.എം അണുബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് വയറുവേദനയും 20 മുതല്‍ 30 ദിവസം വരെ മലാശയത്തിലൂടെ രക്തസ്രാവവും ഉണ്ടായതായും ഡോക്ടര്‍മാര്‍…

Read More