കർണാടകയിലെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ നൽകാൻ സർക്കാർ. കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണാണ് ഇക്കാര്യം അറിയിച്ചത്. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്‌കിൽ ഡെവലപ്മെന്റ് സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല.