Headlines

കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി സൂഫിയാൻ അറസ്റ്റിൽ

 

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.

കരിപ്പൂർ വഴി കടത്താൻ ലക്ഷ്യമിട്ട സ്വർണത്തിന് സംരക്ഷണം നൽകാൻ സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു. സൂഫിയാന്റെ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.