ജമ്മുവിലെ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം നടക്കുന്നു

 

ജമ്മു വിമാനത്താവളത്തിന് നേർക്ക് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ഡൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുക്കുന്നുണ്ട്.

കൂടിക്കാഴ്ചക്ക് മുമ്പായി പ്രതിരോധ മന്ത്രി ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ആക്രമണം നടന്ന ജമ്മു വിമാനത്താവളത്തിൽ എൻ ഐ എ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. എൻ എസ് ജിയുടെ ബോംബ് സ്‌ക്വാഡും വിമാനത്താവളത്തിൽ പരിശോധന നടത്തി.