Headlines

യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് പ്രിയങ്കാ ഗാന്ധി; ബിജെപിയെ തകർക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് കോൺഗ്രസ്

  ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ നയിക്കുക എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പരിശീലന ക്ലാസ് ആരംഭിച്ചത് വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്ന് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു വ്യക്തമാക്കി. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇതിനോടകം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയായിരിക്കുമോ യു.പിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്…

Read More

ലക്ഷദ്വീപിൽ വീണ്ടും കുട്ടപ്പിരിച്ചുവിടൽ; ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

  ലക്ഷദ്വീപിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 151 പേരെ പിരിച്ചുവിടാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ടൂറിസം, കായിക വകുപ്പിലെ 151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് കൊച്ചി അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ 27 ജീവനക്കാരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഭാവി സമരപരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.  

Read More

24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ്; 955 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,05,45,433 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52,299 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. നിലവിൽ 4,85,350 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,02,005 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 35.12 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ മാറ്റിയേക്കും; തരൂരിനും സാധ്യത

  ലോക്‌സഭാ കോൺഗ്രസ് കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധി സഭാ കക്ഷി നേതാവായി വരണമെന്നാണ് എംപിമാരുടെ ആവശ്യം. എന്നാൽ രാഹുൽ ഇതിന് സമ്മതം മൂളിയിട്ടില്ല. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത് മമതാ ബാനർജിയുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൗധരിയെ നീക്കാൻ തുടങ്ങുന്നത്. മമതാ ബാനർജിയുടെ കടുത്ത വിമർശകനാണ് ചൗധരി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൗധരിയെ മുൻനിർത്തിയാണ് കോൺഗ്രസ് സഖ്യം മത്സരിച്ചതെങ്കിലും  തോൽവിയായിരുന്നു ഫലം…

Read More

കേരള എം.പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു

  ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്. എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എം.പിമാരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കലക്ടറുടെ വിശദീകരണം.

Read More

റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണം: കോണ്‍ഗ്രസ്

  റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി…

Read More

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ: പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് അറിയിച്ചു

  ഒടുവിൽ കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി ട്വിറ്റർ. പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഡൽഹി ഹൈക്കോടതിയെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു. ട്വിറ്ററിന്റെ ഗ്ലോബൽ പോളിസി ഡയറക്ടർ ജെറെമി കെസ്സൽ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാൽ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം.

Read More

റഫാൽ യുദ്ധവിമാന ഇടപാട്: അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം

  റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസ് ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത് ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 56,000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്.

Read More

പുൽവാമയിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു; നിയന്ത്രണ രേഖയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു

  ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45നാണ് അർണിയ സെക്ടറിൽ ഡ്രോൺ കണ്ടത്. ബി എസ് എഫ് സംഘം ഡ്രോണിന് നേർക്ക് വെടിയുതിർത്തു. ഇതോടെ ഇത് അപ്രത്യക്ഷമാകുകയായിരുന്നു പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിലൊന്നാണ് ഇതെന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ നാലാം തവണയാണ് അതിർത്തി മേഖലയിൽ ഡ്രോൺ കാണുന്നത്. ഇതിനിടെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. രജപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽന നടന്നത്. ഒരു…

Read More

24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ്; മരണം നാല് ലക്ഷം കടന്നു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം നാല് ലക്ഷം കഴിഞ്ഞു 4,00,312 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 3,04,58,251 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 59,384 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 5,09,637 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് 34 കോടിയിലേറെ പേർക്ക്…

Read More