സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവർക്കെതിരെ 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ യുപി പോലീസ്

 

ലക്‌നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച്‌ അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഉത്തര്‍പ്രദേശ് പോലീസ്. ഇതുസംബന്ധിച്ച് 5000 പേജുള്ള കുറ്റപത്ര യുപി പോലീസ് സമര്‍പ്പിച്ച ത്തിലാണിത്. സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങള്‍ തെളിയിക്കുന്ന തെളിവുകളാണ് യുപി പോലീസ് സമര്‍പ്പിച്ചത്.

‘ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം മുതലെടുത്ത് വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനും കലാപം സൃഷ്ടിക്കാനുമാണ് സിദ്ദിഖ് കാപ്പനും മറ്റ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും അടക്കമുള്ളവര്‍ ഇവിടേയ്ക്ക് പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിഷയം എങ്ങനെ കലാപമുണ്ടാക്കാന്‍ ഉപയോഗിക്കാം എന്നത് ചര്‍ച്ച ചെയ്യാന്‍ ഇവര്‍ അതീവ രഹസ്യമായി ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു.’

‘പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാവ് കെ.പി കമാല്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതിനുള്ള തെളിവുകള്‍ സിദ്ദിഖ് കാപ്പന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതായും പോലീസ് പറയുന്നു. ശില്‍പ്പശാല സംബന്ധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി സിദ്ദിഖ് കാപ്പന്‍ ചാറ്റ് ചെയ്തിരുന്നു.’

ദളിതര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഗൂഢാലോചന, ഹത്രാസ് പെണ്‍കുട്ടിയ്ക്ക് നീതിയെന്ന പേരില്‍ വെബ്‌സൈറ്റ്, യുവാക്കളില്‍ രാജ്യ വിരുദ്ധത, ഇങ്ങനെ സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിദ്ദിഖ് കാപ്പനടക്കം അറസ്റ്റിലായ നാല് പേരില്‍ നിന്ന് ആറ് സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പും 1717 അച്ചടിച്ച കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും ഇവര്‍ക്ക് വന്‍തോതില്‍ സംഭാവന ലഭിച്ചിട്ടുണ്ട്. കലാപത്തില്‍ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ എന്ത് പദ്ധതി സ്വീകരിക്കണമെന്നാണ് കണ്ടെടുത്ത ചില പേപ്പറുകളില്‍ അച്ചടിച്ചിരിക്കുന്നത്. ജാതി മത അടിസ്ഥാനത്തില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള കാര്യങ്ങളും കടലാസില്‍ ചേര്‍ത്തിട്ടുണ്ട്