ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45നാണ് അർണിയ സെക്ടറിൽ ഡ്രോൺ കണ്ടത്. ബി എസ് എഫ് സംഘം ഡ്രോണിന് നേർക്ക് വെടിയുതിർത്തു. ഇതോടെ ഇത് അപ്രത്യക്ഷമാകുകയായിരുന്നു
പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിലൊന്നാണ് ഇതെന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ നാലാം തവണയാണ് അതിർത്തി മേഖലയിൽ ഡ്രോൺ കാണുന്നത്.
ഇതിനിടെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. രജപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽന നടന്നത്. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.