റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണം: കോണ്‍ഗ്രസ്

 

റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്.

റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.