Headlines

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികള്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോഡ്: വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ജനനം മുതല്‍ എപ്പോഴും ഒരുമിച്ചായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Read More

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

  ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്തു കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലായിരുന്ന അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മെയ് 28നാണ് സ്റ്റാൻ സ്വാമിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു സ്റ്റാൻ സ്വാമിയുടെ ചികിത്സ പൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ ശനിയാഴ്ച കോടതിയെ…

Read More

രാജസ്ഥാനിലെ ജോധ്പൂരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

  രാജസ്ഥാനിലെ ജോധ്പുരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ്. ഞായാറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ജോധ്പുർ തരുണ എം.ഡി.എം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

Read More

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും കർണാടകയിലേക്ക് പ്രവേശിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

  ഒരു ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർക്കും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാം. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ അതിർത്തി കടത്തി വിടും ഇതുവരെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായിരുന്നു. അതേസമയം വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാത്തവർക്കും അതിർത്തി കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ…

Read More

മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ വേഗം കൂടാം: സര്‍ക്കാരിന്റെ വിദഗ്ധ സമിതിയിലെ അംഗം

ന്യൂഡൽഹി: ജാഗ്രത പാലിക്കാത്തപക്ഷം കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയിൽ എത്താമെന്ന് വിലയിരുത്തൽ. രോഗവ്യാപനം വിലയിരുത്താൻ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗം ഡോ. മനീന്ദ്ര അഗർവാളാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ വകഭേദങ്ങൾ ഉണ്ടായാൽ മൂന്നാം തരംഗത്തിൽ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. SUTRA (S-Susceptible,…

Read More

ശ്രീനഗറില്‍ ഡ്രോ​ൺ നിരോധിച്ച് ഉത്തരവിറക്കി

ജ​മ്മുവില്‍ ഡ്രോണ്‍ ആക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ പഞ്ചാതലത്തിലാണ് നടപടി. ഡ്രോണുകള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്. ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ശ്രീ​ന​ഗ​ർ ക​ള​ക്ട​ർ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി.

Read More

യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് പ്രിയങ്കാ ഗാന്ധി; ബിജെപിയെ തകർക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് കോൺഗ്രസ്

  ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ നയിക്കുക എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പരിശീലന ക്ലാസ് ആരംഭിച്ചത് വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്ന് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു വ്യക്തമാക്കി. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇതിനോടകം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയായിരിക്കുമോ യു.പിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്…

Read More

ലക്ഷദ്വീപിൽ വീണ്ടും കുട്ടപ്പിരിച്ചുവിടൽ; ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

  ലക്ഷദ്വീപിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 151 പേരെ പിരിച്ചുവിടാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ടൂറിസം, കായിക വകുപ്പിലെ 151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് കൊച്ചി അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ 27 ജീവനക്കാരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഭാവി സമരപരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.  

Read More

24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ്; 955 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,05,45,433 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52,299 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. നിലവിൽ 4,85,350 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,02,005 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 35.12 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ മാറ്റിയേക്കും; തരൂരിനും സാധ്യത

  ലോക്‌സഭാ കോൺഗ്രസ് കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധി സഭാ കക്ഷി നേതാവായി വരണമെന്നാണ് എംപിമാരുടെ ആവശ്യം. എന്നാൽ രാഹുൽ ഇതിന് സമ്മതം മൂളിയിട്ടില്ല. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത് മമതാ ബാനർജിയുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൗധരിയെ നീക്കാൻ തുടങ്ങുന്നത്. മമതാ ബാനർജിയുടെ കടുത്ത വിമർശകനാണ് ചൗധരി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൗധരിയെ മുൻനിർത്തിയാണ് കോൺഗ്രസ് സഖ്യം മത്സരിച്ചതെങ്കിലും  തോൽവിയായിരുന്നു ഫലം…

Read More