ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു; ലക്ഷദ്വീപ് പോലീസ് കൊച്ചിയിൽ

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പോലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ നോട്ടീസ് നൽകാതെയാണ് പോലീസിന്റെ നടപടി ചാനൽ ചർച്ചക്കിടെ നടത്തിയ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. നേരത്തെ രണ്ട് തവണ ഐഷയെ ചോദ്യം ചെയ്തിരുന്നു

Read More

നിയമപരിരക്ഷ വേണോ, ഐടി നിയമം അനുസരിക്കണം: ട്വിറ്ററിന് മുന്നറിയിപ്പുമായി കോടതി

ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കിൽ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ട്വിറ്റർ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു. പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് എട്ടാഴ്ച്ചത്തെ സമയം ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് നിയമിച്ചതായും ട്വിറ്റർ കോടതിയെ അറിയിച്ചു. ജൂലൈ 11നുള്ളിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെയും രണ്ടാഴ്ചക്കുള്ളിൽ ഇടക്കാല നോഡൽ ഉദ്യോഗസ്ഥനെയും…

Read More

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടതിനാൽ: ടീക്കാറാം മീണ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് ടിക്കാറാം മീണ. ഇരട്ട വോട്ട് വിവാദവുമായി ഈ മാറ്റത്തിന് ബന്ധമില്ല. വോട്ടർ പട്ടികയുടെ ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നുവെന്ന് പറയാനാകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെയെന്നും മീണ പറഞ്ഞു.

Read More

24 മണിക്കൂറിനിടെ 45,892 O കൂടി കൊവിഡ്; 817 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. അതേസമയം കഴിഞ്ഞ മുപ്പത് ദിവസമായി രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്. 817പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,07,09,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,98,43,825 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മാത്രം 44,291 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ കോവിഡ് പിടിപെട്ടിരുന്നു. ഒന്‍പത് തവണ എംഎല്‍എ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായി. അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.

Read More

മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം: പുതിയ മന്ത്രിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്രമന്ത്രി സഭയില്‍ ആദ്യത്തെ മെഗാ അഴിച്ചുപണിയില്‍ എല്ലാവരും സംതൃപ്തര്‍. ഇത്തവണ മന്ത്രിസഭയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം യുവപ്രാതിനിധ്യമാണ്. കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുന്‍ മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. കോവിഡിനു മുന്നില്‍ പതറുകയും പഴികേള്‍ക്കേണ്ടിവരികയും ചെയ്ത സര്‍ക്കാരിനെ പുനരുജ്ജീവിക്കാനാണ് നീക്കം. *മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ ഇവര്‍* 1. നാരായണ്‍ റാണെ 2. സര്‍ബാനന്ദ സൊനോവാള്‍ 3. ഡോ.വീരേന്ദ്രകുമാര്‍…

Read More

അതിക്രൂരമായ ചോദ്യം ചെയ്യൽ; എസ് വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, കാല്‍ കസേരകൊണ്ട് അടിച്ച്‌ പൊട്ടിച്ചു,: മറിയം റഷീദ

  തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ കേസിലെ പ്രതി എസ് വിജയനെതിരെ ആരോപണവുമായി മറിയം റഷീദ. ഗൂഢാലോചനക്കേസിൽ പ്രതിയായ സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു നൽകിയ ഹർജിയിലാണ് അന്ന് ചാരക്കേസില്‍ പ്രതിയായ മറിയം റഷീദയുടെ വെളിപ്പെടുത്തൽ. എസ് വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറിയം റഷീദ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. ‘തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തില്‍ മാലി…

Read More

മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ

  ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും…

Read More

ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു: ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ

  ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മോസെയുടെ ഭാര്യ മാർട്ടിൻ മോസെയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് വ്യക്തമാക്കി. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…

Read More

കേന്ദ്രമന്ത്രി സഭയിലേയ്ക്ക് ഇ.ശ്രീധരനും സുരേഷ് ഗോപിയും; പുറത്തുവരുന്ന റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി’: രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലേയ്ക്ക് മെട്രോമാന്‍ ഇ.ശ്രീധരനും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന. കേരളത്തില്‍ നിന്നുളള നേതാക്കളില്‍ വി. മുരളീധരന്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും. മുന്‍പ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ശ്രീധരന്റെ പേര് പരിഗണിച്ചിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയുടെ പേര് മുന്‍പും കേന്ദ്രമന്ത്രി പദവിയിലേക്ക് പലതവണ പറഞ്ഞുകേട്ടിരുന്നു. അതേസമയം മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് അനുസരിച്ച് ചില മന്ത്രിമാരെ ഒഴിവാക്കി. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ ഇത്തരത്തില്‍ രാജി…

Read More