Headlines

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈകുന്നേരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകും. സഹകരണ മന്ത്രാലയം രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തും

  ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 198 ആയി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താനാണ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് മാസ്‌ക്…

Read More

മതപരമായ ആഘോഷങ്ങൾക്കും ടൂറിസത്തിനുമൊക്കെ കുറച്ചുകൂടി കാത്തിരിക്കണം; വിട്ടുവീഴ്ച പാടില്ലെന്ന് ഐഎംഎ

  കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊവിഡ് നിയന്ത്രണത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രാജ്യത്തെ പലയിടുത്തും അധികൃതരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങളിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു ആഗോളതലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം ഉറപ്പാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ കൂട്ടംചേരുന്നത് വേദനാജനകമാണെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. വിനോദ സഞ്ചാരം, തീർഥാടനം, മതപരമായ ആഘോഷങ്ങൾ…

Read More

രാഷ്ട്രയീത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനികാന്ത്; രജനി മക്കൾ മൻട്രം പിരിച്ചുവിട്ടു

  രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനവുമായി രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിനായി രൂപീകരിച്ച രജനി മക്കൾ മൻട്രം പിരിച്ചുവിടുകയും ചെയ്തു. സംഘടന പഴയതുപോലെ രജനി രസികർ മൻട്രമായി പ്രവർത്തിക്കും. ഭാവിയിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹമില്ല. ഒരുകാലത്ത് ഇങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ സമയം അത്തരമൊന്നിന് സാധ്യമല്ലാത്ത തരത്തിലാണ്. അതിനാൽ ജനങ്ങളുടെ പ്രയോജനത്തിനായി രജനി മക്കൾ മൻട്രം ഒരു ഫാൻ ചാരിറ്റി ഫോറമായി പ്രവർത്തിക്കും എന്ന് രജനി പ്രസ്താവനയിലൂടെ അറിയിച്ചു 2017ലാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം രജനികാന്ത് പ്രഖ്യാപിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും കൊവിഡ്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ്; മൂന്നിലൊന്നും കേരളത്തിൽ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 724 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു 39,649 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 4,50,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,00,14,713 പേർ രോഗമുക്തരായി. 4,08,764 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്. അതേസമയം രാജ്യത്ത് 37.73 കോടി പേർക്ക്…

Read More

വാച്ച് ടവറിൽ കയറി സെൽഫി എടുക്കുന്നിനിടെ ജയ്പൂരിൽ ആറ് പേർ മിന്നലേറ്റ് മരിച്ചു

  വാച്ച് ടവറിൽ കയറി സെൽഫിയെടുക്കുന്നതിനിടെ ജയ്പൂരിൽ ആറ് പേർ മിന്നലേറ്റ് മരിച്ചു. ജയ്പൂർ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ വെച്ചാണ് ഇവർക്ക് മിന്നലേറ്റത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇടിമിന്നൽ വീഴുന്ന സമയത്ത് നിരവധി പേർ വാച്ച് ടവറിലുണ്ടായിരുന്നു. പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി കാടിനുള്ളിൽ വീണ 29 പേരെ കാണാതായി. മരിച്ചവർക്ക് രാജസ്ഥാൻ സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡല്‍ഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

Read More

കാമുകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തുണി ഫാക്ടറിക്ക് തീയിട്ട് യുവതി

ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ ആണ് താന്‍ ജോലി ചെയ്യുന്ന ഫാക്ടറി തീയിടാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പുരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ഉടന്‍ തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവര്‍…

Read More

24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 895 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,07,95,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ 14,087 കേസുകളും കേരളത്തിൽ നിന്നാണ്. 37.60 കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

വൻ മയക്കുമരുന്ന് വേട്ട: ഡൽഹിയിൽ 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ

  ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിലായി. 354 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത് അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചതാണ് ഹെറോയിൻ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കണ്ടെയ്‌നറുകളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

Read More