Headlines

ബീഹാറിൽ വിഷമദ്യ ദുരന്തം; പതിനാറ് പേർ മരിച്ചു

  ബീഹാറിൽ വിഷമദ്യ ദുരന്തത്തിൽ പതിനാറ് പേർ മരിച്ചു. വടക്കൻ ചമ്പാരൻ ജില്ലയിലെ ലോരിയ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെയാണ് വിഷമദ്യം കഴിച്ചയാളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങിയതും മരിച്ചതും. സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു; മൂന്ന് പേർ മരിച്ചു

മധ്യപ്രദേശിലെ വിദിഷയിൽ 30 പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കിണറ്റിൽ വീണ 20 പേരെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്രവർത്തനം തുടരുകയാണ് നിരവധി പേർ കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

കൊവിഡ് സാഹചര്യം: കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കേരളം, ആന്ധ്ര, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Read More

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം തരംഗമെന്നും ഐസിഎംആർ അറിയിച്ചു. മൂന്നാം തരംഗത്തിൽ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കൂടും. നേരത്തെ ഐഎംഎയും മുന്നറയിപ്പ് നൽകിയിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൂടുതൽ അപകടകരമാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യവ്യാപക തരംഗമായിരിക്കും വരാൻ പോകുന്നതെങ്കിലും…

Read More

ഗോവ ഗവർണറായി പി എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

  ഗോവയുടെ പുതിയ ഗവർണറായി പി എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33ാമത് ഗവർണറാണ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായിരുന്ന പി എസ് ശ്രീധരൻ പിള്ളയെ കഴിഞ്ഞ ദിവസമാണ് ഗോവയിലേക്ക് മാറ്റി നിയമിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി മനോഹർ ഹസ്‌നോക്കർ, കേന്ദ്രമന്ത്രി ശ്രീപദ് നായിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേത്; ഇനിയുമിത് വേണോയെന്ന് സുപ്രീം കോടതി

  ഇന്ത്യയിലെ രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യുന്ന നിയമാണിത്. ഗുരുതരമായ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നതെന്നും കോടതി പറഞ്ഞു രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാർ നിശബ്ദനാക്കാൻ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു…

Read More

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ: 581 മരണം

  രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. ഇതുവരെ 3,01,43,850 പേരാണ് രോഗമുക്തരായത്. നിലവിൽ 4,32,041 പേരാണ് ചികിത്സയിലുള്ളത്. 4,11,989 ആണ് ആകെ മരണസംഖ്യ. രാജ്യത്താകെ 39,13,40,491 പേർക്ക് വാക്സിനേഷൻ നൽകി. ഇന്നലെ 19,43,488 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ജൂലൈ…

Read More

നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം; ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്ഥർ

  ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചു കൂടിയാൽ അവിടെ ഹോട്ട് സ്‌പോട്ടാക്കി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര നിർദേശം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല നിയന്ത്രണങ്ങൾ കടുപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ശ്രദ്ധയോടെ വേണം. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ച ചന്തകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, കല്യാണവേദികൾ…

Read More

ഡൽഹിയിലെ പള്ളി പൊളിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് കെജ്രിവാൾ; നടപടിയെടുത്തത് കേന്ദ്രം

  ഡൽഹി അന്ധേരിയ മോഡിലെ സീറോ മലബാർ സഭയുടെ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി വികസന അതോറിറ്റിയാണ് പള്ളി പൊളിച്ചത്. വിഷയത്തിൽ നീതി ഉറപ്പാക്കുമെന്നും കെജ്രിവാൾ പറഞ്ഞു ഡിഡിഎക്ക് മേൽ ഡൽഹി സർക്കാരിന് അധികാരമില്ല. ഹൈക്കോടതിയെ സമീപിച്ച ശേഷമാകാം ഡിജിഎ ഇത്തരത്തിലൊരു നടപടി എടുത്തതെന്നും കെജ്രിവാൾ പറഞ്ഞു. അനധികൃതമായി സ്ഥലം കയ്യേറി നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് ലിറ്റിൽ ഫ്‌ളവർ പള്ളി പൊളിച്ചുനീക്കിയത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട്…

Read More

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ അഞ്ച് പേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

  ക്ഷേത്രക്കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ അഞ്ച് പേർ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ പുതു ഗുമ്മിഡൂപ്പുണ്ടിയിലാണ് ദുരന്തമുണ്ടായത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മൻ ക്ഷേത്രത്തിലെത്തിയ അഞ്ച് പേരാണ് മരിച്ചത്. നർദമയെന്ന പതിനാലുകാരി മുങ്ങിപ്പോകുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയ നാല് പേരും മരിക്കുകയായിരുന്നു. നർമദക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിത, അശ്വത, അശ്വതയുടെ അമ്മ സുമതി, ജ്യോതി എന്ന മറ്റൊരാൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Read More