ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചു കൂടിയാൽ അവിടെ ഹോട്ട് സ്‌പോട്ടാക്കി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര നിർദേശം
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല നിയന്ത്രണങ്ങൾ കടുപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ശ്രദ്ധയോടെ വേണം. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ച ചന്തകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, കല്യാണവേദികൾ ഹോട്ട് സ്‌പോട്ടുകളായതിനാൽ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഇല്ലെങ്കിൽ നിയമപ്രകാരം കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണം
വാക്‌സിനേഷൻ പൂർത്തിയാകുന്നതുവരെ അശ്രദ്ധ പാടില്ല. ജനങ്ങൾ തടിച്ചു കൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.