രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; പെട്രോൾ വില 104 രൂപയിലേക്ക്

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തന്നെയാണ് രാജ്യത്ത് ജനദ്രോഹം തുടരുന്നത്.

പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.53 രൂപയായി. ഡീസലിന് 96.47 രൂപയാണ്.