ഗോവ ഗവർണറായി പി എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

 

ഗോവയുടെ പുതിയ ഗവർണറായി പി എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33ാമത് ഗവർണറാണ് ശ്രീധരൻ പിള്ള

മിസോറാം ഗവർണറായിരുന്ന പി എസ് ശ്രീധരൻ പിള്ളയെ കഴിഞ്ഞ ദിവസമാണ് ഗോവയിലേക്ക് മാറ്റി നിയമിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി മനോഹർ ഹസ്‌നോക്കർ, കേന്ദ്രമന്ത്രി ശ്രീപദ് നായിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.