Headlines

24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,11,06,065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനോടകം 4,13,609 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,22,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ആയി ഉയർന്നു

Read More

മുംബൈയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 22 ആയി, ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു

  കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. മുംബൈയിലെ ചെമ്പൂർ ഭരത് നഗറിൽ മാത്രം 17 പേരാണ് മരിച്ചത്. വിക്രോളിയിൽ ആൾത്താമസമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടിടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയിൽ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും…

Read More

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും. ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവരുടെ നിയോഗ ശുശ്രൂഷ രാവിലെ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ അരമനച്ചാപ്പലിൽ വെച്ച് നടക്കും. വികാരി ജനറൽ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിൻ്റെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും. സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്ന…

Read More

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാം; പക്ഷേ മക്കൾക്ക് സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ

  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വെച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. പക്ഷേ തന്റെ രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെടുന്നു. ഇന്നലെ യെദ്യൂരപ്പയും മക്കളായ വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവർ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ വെച്ചത്. രണ്ട് മക്കൾക്കും സർക്കാരിലും പാർട്ടിയിലും ഉചിതമായ…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ്; 560 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 31,064,908 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം 4,13,123 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിൽ നിന്ന് 3,02,27,792 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 4,24,025 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തിന നിരക്ക് 97.31 ശതമാനമായി ഉയർന്നു അതേസമയം രാജ്യത്ത് ഇതിനോടകം 3.99 കോടി ഡോസ് വാക്‌സിൻ…

Read More

രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പ് സിഗ്‌നലാണ്. അടുത്ത 100 മുതല്‍ 125 ദിവസം വരെ ഇന്ത്യയില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്- ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍, വൈറസിന്റെ പുതിയ…

Read More

ഭയമില്ലാത്തവരെയാണ് കോൺഗ്രസിന് വേണ്ടത്; അല്ലാത്തവർക്ക് ആർ എസ് എസിലേക്ക് പോകാം: രാഹുൽ ഗാന്ധി

  ഭയമില്ലാത്ത നേതാക്കളെയാണ് കോൺഗ്രസിന് വേണ്ടതെന്നും അല്ലാത്തവർക്ക് പാർട്ടി വിട്ടു പോകാമെന്നും രാഹുൽ ഗാന്ധി. സാമൂഹ്യ മാധ്യമവിഭാഗത്തിന്റെ യോഗത്തിലാണ് രാഹുലിന്റെ പരാമർശം. ഭയമില്ലാത്ത ഒട്ടേറെ പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് എത്തിക്കണം. ഭയമുള്ള കുറേ പേർ നമ്മുടെ പാർട്ടിയിലുണ്ട്. അവർക്ക് ആർ എസ് എസിലേക്ക് പോകാം. ഭയമില്ലാത്തവരെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രമെന്നും രാഹുൽ ഗാന്ധി. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ്…

Read More

റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി: കേരളത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ ബോംബുവെക്കുമെന്ന് സന്ദേശം: പരിശോധന കർശനം

  കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുമെന്നു ഭീഷണി സന്ദേശം. കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയ ഭീഷണിയിൽ പറയുന്നത്. രാവിലെ 7 മണിക്കാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്. കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഈ ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞുവെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണ്.

Read More

കുട്ടികളിലെ വാക്‌സിനേഷൻ: തിടുക്കം വേണ്ട, മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുത്. 12 മുതൽ 17 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം മതിയായ പഠനത്തിന് ശേഷം മാത്രമേ കുട്ടികളിലെ വാക്‌സിനേഷൻ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് പരിഗണിക്കാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഹർജി…

Read More

വാക്‌സിനെടുത്തിട്ടും കൊവിഡ് ബാധിതരായ ഭൂരിഭാഗം പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദം

  രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ പഠനം. വാക്‌സിനേഷന് ശേഷമുള്ള കൊവിഡ് ബാധയെ കുറിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനമാണിത്. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗബാധിതരായവരിൽ ഭൂരിഭാഗം പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറവാണ്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ 604 പേർ കൊവിഷീൽഡും 71 പേർ കൊവാക്‌സിനും എടുത്തു. രണ്ട്…

Read More