Headlines

ബക്രീദിന് കേരളം നൽകിയ ഇളവുകൾ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി

ബക്രീദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി മലയാളി പി കെ ഡി നമ്പ്യാരാണ് അപേക്ഷ നൽകിയത്. യുപിയിലെ കൻവാർ യാത്രക്കെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനാണ് അപേക്ഷ നൽകിയത് ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ച് ഇന്ന് ഹർജി പരിഗണിക്കും. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥക്ക്…

Read More

24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ്; 499 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 499 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് ഇതുവരെ 3,11,44,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 38,660 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 3,03,08,456 പേർ കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,14,108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 18 വരെ 44.54 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14.63 ലക്ഷം സാമ്പിളുകൾ…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാല് വർഷം മുമ്പ് ജമ്മു കാശ്മീർ പോലീസിൽ നിന്ന് പിരിഞ്ഞ് പോയ ആളാണ് കൊല്ലപ്പെട്ട ലഷ്‌കർ കമാൻഡർ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവരെ കൊലപ്പെടുത്തിയത്. 2017 മുതൽ കാശ്മീരിൽ സജീവമായ തീവ്രവാദികളിൽ ഒരാളാണ് ഇഷ്ഫക് ദർ എന്ന അബു അക്രം എന്നും ഇയാൾ മുൻ പോലീസുകാരനായിരുന്നുവെന്നും കാശ്മീർ പോലീസ് മേധാവി…

Read More

ഫോൺ ചോർത്തൽ വിവാദം: പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ബിനോയ് വിശ്വവും ലോക്‌സഭയിൽ എൻ കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അതാണ് യുക്തിസഹമായ നടപടി. അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം: കനത്ത മഴയിൽ മൂന്ന് മരണം, നാല് പേരെ കാണാതായി

  ഉത്തരാഖണ്ഡിൽ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തമുണ്ടായത്. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമടക്കം നാല് പേരെയാണ് കാണാതായത്. മാണ്ഡോ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിൽ 21 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

Read More

അമരീന്ദറിന്റെ എതിർപ്പ് ഫലിച്ചില്ല; സിദ്ദുവിനെ പഞ്ചാബ് പിസിസി പ്രസിഡന്റായി നിയമിച്ചു

  നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും അനുയായികളുടെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനം. സിദ്ദു പരസ്യമായി മാപ്പ് പറയണമെന്നതടക്കം അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു. സിദ്ദുവിനൊപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനം. അമരീന്ദർ സിംഗ് എതിർപ്പ് ഉയർത്തിയെങ്കിലും എംഎൽഎമാരുടെ അടക്കം പിന്തുണ സിദ്ദുവിന് ലഭിച്ചതാണ് നിർണായകമായത്്.

Read More

കേന്ദ്രമന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോൺ ചോർത്തുന്നതായി സുബ്രഹ്മണ്യൻ സ്വാമി

  ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർ എസ് എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇതിന് ശേഷം പ്രതികരിക്കുമെന്നും…

Read More

24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,11,06,065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനോടകം 4,13,609 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,22,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ആയി ഉയർന്നു

Read More

മുംബൈയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 22 ആയി, ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു

  കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. മുംബൈയിലെ ചെമ്പൂർ ഭരത് നഗറിൽ മാത്രം 17 പേരാണ് മരിച്ചത്. വിക്രോളിയിൽ ആൾത്താമസമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടിടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയിൽ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും…

Read More

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും

മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും മാർത്തോമ്മ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാർ ഇന്ന് ചുമതലയേൽക്കും. ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവരുടെ നിയോഗ ശുശ്രൂഷ രാവിലെ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ അരമനച്ചാപ്പലിൽ വെച്ച് നടക്കും. വികാരി ജനറൽ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിൻ്റെ സ്ഥാനാരോഹണവും ഇതോടൊപ്പം നടക്കും. സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്ന…

Read More