ഉത്തരാഖണ്ഡിൽ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തമുണ്ടായത്. നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമടക്കം നാല് പേരെയാണ് കാണാതായത്. മാണ്ഡോ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിൽ 21 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്