കേന്ദ്രമന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോൺ ചോർത്തുന്നതായി സുബ്രഹ്മണ്യൻ സ്വാമി

 

ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർ എസ് എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം

വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇതിന് ശേഷം പ്രതികരിക്കുമെന്നും സ്വാമി പറഞ്ഞു.

പ്രതിപരക്ഷ നിരയിലെ നിരവധി നേതാക്കളുടെ ഫോൺ ചോർത്തുന്നുണ്ടെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാനും ആരോപിച്ചു. ഒബ്രിയാന്റെ ആരോപണത്തോട് നിരവധി പേർ പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.