Headlines

കർണാടകയിലെ ചിത്രദുർഗയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

കർണാടകയിലെ ചിത്രദുർഗയിൽ പതിമൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് വീടിന് സമീപത്തെ ചോളപ്പാടത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയെ വീട്ടിലാക്കി മാതാപിതാക്കൾ ഇളയ സഹോദരിയുമായി ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരികെ വന്നപ്പോൾ കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് ചോളപ്പാടത്ത് മൃതദേഹം ലഭിച്ചത്. കഴുത്തിലും മുഖത്തുമടക്കം മാരകമായ മുറിവുകളും മൃതദേഹത്തിലുണ്ട്.

Read More

കാശ്മീരിലെ ബന്ദിപോരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൊക്ബാബ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട് വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ കൃഷ്ണഗാട്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Read More

എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം: മീരാബായി ചാനുവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരാബായിയുടെ വിജയം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മീരാബായിക്കൊപ്പമുള്ള ചിത്രം സഹിതമാണ് ട്വീറ്റ് മീരാബായി ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. മീരാബായി ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ്…

Read More

അശ്ലീല ചിത്ര നിർമാണം: രാജ് കുന്ദ്രയുടെ ഭാര്യ ശിൽപ്പ ഷെട്ടിയെ ചോദ്യം ചെയ്തു

അശ്ലീല വീഡിയോ നിർമാണത്തിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം നേരമാണ് ശിൽപയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ ഭർത്താവിന്റെ നീലിചിത്ര നിർമാണ ബിസിനസ്സിനെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും ചോദിച്ചത്. ശിൽപയുടെ ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു. അതേസമയം രാജ് കുന്ദ്രയുടെ ബിസിനസ്സിൽ തനിക്ക് പങ്കില്ലെന്ന് ശിൽപ്പ പറയുന്നു.

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ…

Read More

കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു; ഗോവയിൽ ട്രെയിൻ പാളം തെറ്റി

മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 136 ആയി. ഇതിൽ 47 പേരും മരിച്ചത് റായ്ഗഢിലെ മണ്ണിടിച്ചിലിലാണ്. കോലാപൂർ, റായ്ഗഢ്, രത്‌നഗിരി, പാൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്. സതാര ജില്ലയിൽ മാത്രം 27 പേർ മരിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിലും നിരവധി പേര് മരിച്ചിട്ടുണ്ട്. റായ്ഗഡിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് 70 പേരെ കാണാതായി. സതാരയിലെ നാല് ഗ്രാമങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി. രത്‌നഗിരിയിലെ ചിപ്ലൂൺ കൊവിഡ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ…

Read More

അതിശക്തമായ മഴ തുടരുന്നു; മഹാരാഷ്ട്രയിലെ റായ്ഗഢിൽ മണ്ണിടിച്ചിലിൽ 36 മരണം

അതിശക്തമായി തുടരുന്ന മഴയിൽ മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റായ്ഗഢിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 36 ആയി തലായിൽ 32 പേരും സുതർവാഡിയിൽ നാല് പേരുമാണ് മരിച്ചത്. മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഹാരാഷ്ട്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരകന്നഡയിലെ ഹൂബ്ലിയിൽ ആറ് യുവാക്കളെ…

Read More

കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. കനചക് പ്രദേശത്താണ് സ്‌ഫോകട വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയതും സൈന്യം വെടിവെച്ചിട്ടതും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത് ബുധനാഴ്ച സത്വാരി പ്രദേശത്തും സമാനമായ രീതിയിൽ ഡ്രോൺ വെടിവെച്ചിട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്ത് നിന്ന് കാശ്മീരിലെ ഭീകരർക്കായി ഡ്രോൺ വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് അതിർത്തിയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്.

Read More

മലയാളികളായ ദമ്പതികൾ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാർ(34), സുജ(30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോഗബാധയെ തുടർന്ന് കാഴ്ചശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിതയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവർ വിവാഹിതരായത്.

Read More

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം ഇന്ന്

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മകള്‍ പോലും നമുക്ക് ഉത്തേജനം പകരുന്നതാണ്. എ. വി അമ്മുക്കുട്ടിയുടെ മകള്‍ ഒരു വിപ്ലവകാരിയായി മാറുകയെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. 92ആം വയസ്സില്‍ കാണ്‍പൂരിലെ തന്‍റെ മെഡിക്കല്‍ ക്ലീനിക്കിലിരുന്ന് പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് പറയാന്‍ മാത്രം കരുത്ത് കൈവന്നത് അവിടെ നിന്നാകാം. ഇളകിമറിയുന്ന ദേശീയ സമരകാലം. ആയുധം കൈയിലേന്തി പോരാട്ടത്തിനുറപ്പിച്ച് സുഭാഷ്…

Read More