Headlines

സംയുക്ത പ്രതിപക്ഷ ഐക്യ നീക്കവുമായി മമതാ ബാനർജി ഡൽഹിയിൽ’ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്രസർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ ഐക്യ നീക്കത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ഡൽഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹിയിലെത്തുന്ന മമതാ ബാനർജി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് മമതാ ബാനർജി പ്രതിപക്ഷ നേതാക്കാളുമായി കൂടിക്കാഴ്ച നടത്തുന്നത്. സോണിയ ഗാന്ധി, ശരദ് പവാർ തുടങ്ങിയ നേതാക്കളെ മമത കാണും. ബിജെപിക്കെതിരെ സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയതലത്തിൽ ഇത് സഹായകരമാകുമെന്നും മമത ബാനർജി പറയുന്നു പെഗാസസ് വിഷയമടക്കം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മമതാ ബാനർജിയുടെ ഡൽഹി…

Read More

ഇന്ന് കാർഗിൽ വിജയദിവസം(ജൂലൈ 26) ജ്വലിക്കുന്ന വീരസ്മരണ

  കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്. 1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരിൽനിന്ന്‌ സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ…

Read More

ഹിമാചലിൽ ടൂറിസ്റ്റുകളുടെ വാഹനത്തിന് മുകളിലേക്ക് പാറകൾ വന്നുപതിച്ചു; ഒമ്പത് മരണം

  ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ ഒമ്പത് പേർ മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറകൾ വന്നുവീഴുകയായിരുന്നു. ഒരു പാലം അപകടത്തിൽ തകരുകയും ചെയ്തു മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിരവധി കാറുകൾ പാറകൾ വീണ് തകർന്നു. ഐടിബിപി സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

നടി യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു

തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈ മഹാബലിപുരത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായത്. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് അപകടത്തിൽ മരിച്ചത്. യാഷിക തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമോ; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും

കർണാടകയിൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമോ ഇല്ലയോ എന്ന് ഇന്നറിയാം. നേതൃമാറ്റം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്നാൽ കേന്ദ്ര നേതൃത്വത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം മോദിയിലും അമിത് ഷായിലും ജെ പി നഡ്ഡയിലും വിശ്വാസമുണ്ട്. രാജിക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. മികച്ച തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

Read More

24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ്; 535 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ പതിനെട്ടായിരത്തിന് മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചത് 535 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 4,20,551 ആയി ഉയർന്നു. നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 39,972 പേർ രോഗമുക്തി നേടുകയും ചെയ്തു ഇതിനോടകം 3.05 കോടി പേർ കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 43.31…

Read More

മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി

  ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ഭിരേന്‍ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മീരാഭായ് ചാനുവിന്റെ മെഡല്‍ നേട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന വടക്കു-കിഴക്കന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനാണ് പ്രഖ്യാപിച്ചതെന്നും അമിത് ഷാ അടക്കമുള്ളവര്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അതിനെ വരവേറ്റതെന്നും ഭീരേന്‍ സിംഗ് പറഞ്ഞു. താങ്കളുടെ മെഡല്‍ നേട്ടത്തിന് സമ്മാനമായി സംസ്ഥാന…

Read More

ഡൽഹിയിൽ തിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവീസുകൾക്ക് അനുമതി; തീയറ്ററുകളും തുറക്കാം

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. തിങ്കളാഴ്ച മുതൽ ബസ്, മെട്രോ സർവീസുകൾക്ക് അനുമതിയുണ്ട്. ബസുകളിൽ കയറുന്ന യാത്രക്കാർ പുറകുവശത്ത് കൂടി കയറി മുൻ വാതിൽ വഴി ഇറങ്ങണം. സീറ്റിൽ ഇരുന്നുള്ള യാത്രക്ക് മാത്രമാണ് അനുമതി സിനിമാ തീയറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും പ്രവർത്തിക്കാം. അമ്പത് ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനാനുമതി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് നൂറ് പേർക്ക് പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളും അസംബ്ലി ഹാളുകളും തുറക്കാം. അമ്പത് ശതമാനം പേർക്ക് മാത്രമാണ് ഇവിടെയും അനുമതി

Read More

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 18 സൈബര്‍ ഫോറെന്‍സിക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് നടത്തുക. കേരളം, ഉത്തരാഖണ്ഡ്, മുംബൈ, പുനെ, ഗാസിയാബാദ് (സിബിഐ അക്കാദമി), കൊല്‍ക്കൊത്ത, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, ജമ്മുകശ്മീര്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മിസോറാം, മണിപ്പൂര്‍, ത്രിപുര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇന്ത്യയിലുടനീളം 18 സൈബര്‍ ഫോറെന്‍സിക് കം ട്രെയിനിംഗ് ലാബുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്….

Read More

അഹമ്മദാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. അഹമ്മദാബാദ് അസ്ലാലിയ എന്ന പ്രദേശത്താണ് ദാരുണ സംഭവം. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. മധ്യപ്രദേശ് സ്വദേശികളാണിവർ. ഗുരുതരമായി പരുക്കേറ്റ ഇവർ രണ്ട് ദിവസത്തിനിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയത്താണ് ഗ്യാസ് ചോർന്നത്. മണം പുറത്തേക്ക് വന്നതോടെ അയൽവാസി വിവരം അറിയിക്കാനായി ഇവരുടെ വാതിലിൽ മുട്ടി. വാതിൽ തുറക്കാനെത്തിയ ആൾ അകത്ത് ലൈറ്റ് ഓൺ ചെയ്തതോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

Read More