തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈ മഹാബലിപുരത്ത് വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായത്. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് അപകടത്തിൽ മരിച്ചത്. യാഷിക തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.