Headlines

പെഗാസസ് ഫോൺ ചോർത്തൽ: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പെഗാസസ് ഏതെങ്കിലും സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നു പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്….

Read More

ആരാകും യെദ്യൂരപ്പയുടെ പകരക്കാരൻ; ചർച്ചകൾ തുടരുന്നു, കേന്ദ്രനേതാക്കൾ ഇന്നെത്തും

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചതോടെ കർണാടകയിൽ പുതിയ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവം. ബിജെപി ദേശീയ നിരീക്ഷകരായി അരുൺ സിംഗും ധർമേന്ദ്ര പ്രധാനും ഇന്ന് ബംഗളൂരുവിലെത്തും. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സുവാധി, മന്ത്രി മുരുകേശ് നിരാനി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ആളാണെങ്കിൽ വൊക്കലിംഗ, ദളിത് വിഭാഗത്തിൽ നിന്നുള്ളവർ ഉപമുഖ്യമന്ത്രിമാരാകും എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകി മന്ത്രിസഭയിൽ വൻ അഴിച്ചുപണി…

Read More

മിസോറം പോലീസ് നടത്തിയ വെടിവെപ്പിൽ ആറ് അസം പോലീസുകാർ മരിച്ചു; നിരവധി നാട്ടുകാർക്കും പരുക്ക്

അസം-മിസോറം അതിർത്തിയിൽ സംഘർഷം അതീവ രൂക്ഷാവസ്ഥയിലേക്ക്. മിസോറം പോലീസ് നടത്തിയ വെടിവെപ്പിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടു. നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമയാണ് ഇക്കാര്യമറിയിച്ചത്. മിസോറം അതിർത്തിയിലെ ചില നിർമാണങ്ങൾ അസം സർക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം നേരിട്ട് ഇടപെട്ടിരുന്നുവെങ്കിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.

Read More

അസം-മിസോറാം അതിർത്തിയിൽ വെടിവെപ്പ്; സർക്കാർ വാഹനങ്ങൾ കത്തിച്ചു

  അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അതിർത്തിയിൽ വെടിവെപ്പുണ്ടായതായും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായുമാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും തമ്മിൽ അതിർത്തി പങ്കിടുന്നിടത്താണ് സംഘർഷമുണ്ടായത്. അതിർത്തി കടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറമിൽ നിന്നുള്ള ആളുകൾ കല്ലെറിയുകയായിരുന്നുവെന്ന് അസം പോലീസ് ആരോപിച്ചു

Read More

മീരാബായി ചാനു ഇനി മണിപ്പൂർ പോലീസിൽ എ എസ് പി; സമ്മാനമായി ഒരു കോടി രൂപയും

ഒളിമ്പിക്‌സിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരമായ മീരാബായ് ചാനുവിന് മണിപ്പൂർ സർക്കാരിന്റെ അംഗീകാരം. മീരാബായിയെ മണിപ്പൂർ പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചതായി മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. സമ്മാനമായി ഒരു കോടി രൂപയും ബീരേൻ സിംഗ് പ്രഖ്യാപിച്ചു വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിത കൂടിയാണ് മീരാബായി ചാനു

Read More

പെഗാസസ് ഫോൺ ചോർത്തൽ: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ മമതാ ബാനർജി

  പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ട. ജസ്റ്റിസുമാരടങ്ങുന്ന കമ്മീഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എംബി ലോകൂർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ ചോർത്തൽ വിവരം പുറത്തുവന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് അന്വേഷണം പ്രഖ്യാപിച്ചതെന്നും മമത പറയുന്നു. തങ്ങളുടെ മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത…

Read More

ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുലിന്റെ അപ്രതീക്ഷിത പ്രതിഷേധം; സുരക്ഷാ ഉദ്യോഗസ്ഥരും വലഞ്ഞു

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. തീർത്തും അപ്രതീക്ഷിതമായാണ് രാഹുലിന്റെ ട്രാക്ടർ യാത്ര രാജ്യതലസ്ഥാനത്ത് നടന്നത്. രാവിലെ പാർലമെന്റിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്ടറിലേക്ക് കയറി ഇതോടിച്ചാണ് പാർലമെന#്റിന് സമീപത്തേക്ക് എത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായ ഈ നീക്ത്തിൽ അമ്പരന്നു. പിന്നീട് രാഹുലിന് സുരക്ഷയൊരുക്കുകയായിരുന്നു. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പോലീസിനോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല പാർലമെന്റിന് മുന്നിൽ മാധ്യമങ്ങളോട് രാഹുൽ ഗാന്ധി…

Read More

വിതുമ്പി കരഞ്ഞ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് യെദ്യൂരപ്പ രാജിവെക്കുന്നത്. വികാരഭരിതനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്ന് യെദ്യൂരപ്പ അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരയുകയും ചെയ്തു.  

Read More

ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്താൻ ബിജെപി നീക്കമെന്ന് കോൺഗ്രസ്

ലോക്സഭാ അംഗങ്ങളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ്. അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്താനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. നിലവിൽ 545 അംഗങ്ങളാണ് ലോക്സഭയിൽ ഉള്ളത്. ആയിരം സീറ്റുകളോടെയാണ് സെൻട്രൽ വിസ്തയിലെ ലോക്‌സഭയുടെ നിർമാണം നടക്കുന്നത്. അംഗസംഖ്യ വർധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കിൽ അതിന് പ്രത്യാഘാതങ്ങളുണ്ടാകും. വിശാല കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്തിയ ശേഷം മൂന്നിലൊന്ന് വനിതകൾക്ക് സംവരണം…

Read More

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി

13-ാം നൂറ്റാണ്ടിൽ തെലങ്കാനയിലെ പാലംപേട്ടിൽ നിർമിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപ്പിയുടെ പേരിൽഅറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി…

Read More