Headlines

ബ്ലൂ ഫിലിം നിർമാണം: രാജ് കുന്ദ്രയുടെ വസതിയിൽ നടന്ന റെയ്ഡിൽ നിരവധി വീഡിയോകൾ പിടിച്ചെടുത്തു

ബ്ലൂ ഫിലിം നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. 70 അശ്ലീല വീഡിയോകളും സെർവറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നിർമിച്ച വീഡിയോകൾ ആണ് പിടിച്ചെടുത്തത്. നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര വീഡിയോകൾ പോലീസ് പരിശോധനക്കായി അയക്കും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനം മുഖേനയാണ് രാജ് കുന്ദ്ര ഇന്റർനെറ്റിൽ അശ്ലീല വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ഇതും പോലീസ് പരിശോധിക്കും.

Read More

ഫോൺ ചോർത്തൽ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ

  പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപിയും പാർലമെന്റ് ഐടി സമിതി അധ്യക്ഷനവുമായ ശശി തരൂർ. നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പൗരൻമാർക്കെതിരെ ചാരപ്രവർത്തനം നടത്തുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. സർക്കാർ അല്ലെങ്കിൽ ഫോൺ ചോർത്തിയത് ആരെന്ന് ജനങ്ങൾക്കറിയണം. അന്വേഷണത്തിനെതിരെ സർക്കാർ മുഖം തിരിക്കരുത്. നിയമാനുസൃതമല്ലാത്ത നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഇപ്പോൾ നടന്നത് നിയമാനുസൃതമായ അന്വേഷണമാണോ. ഏതെങ്കിലും രീതിയിലുള്ള നിരീക്ഷണങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യമെന്തെന്ന് ജനങ്ങൾക്ക് മുന്നിൽ പറയേണ്ടി വരുമെന്നും…

Read More

24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ്; 3998 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3998 പേർ മരിക്കുകയും ചെയ്തു. ഇതിൽ 3509 മരണവും മഹാരാഷ്ട്രയിലാണ്. മുമ്പ് വിട്ടുപോയ മരണങ്ങൾ കൂടി പട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തതിനാലാണ് പ്രതിദിന മരണസംഖ്യ ഉയർന്നത്. രാജ്യത്ത് ഇതിനോടകം 3,12,16,337 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തുടർച്ചയായ മുപ്പതാം ദിവസവും രാജ്യത്തെ ടിപിആർ മൂന്ന് ശതമാനത്തിൽ താഴെ തുടരുകയാണ്. 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടുകയും ചെയ്തു ഇതിനോടകം 3,03,90,687 പേർ രോഗമുക്തി…

Read More

ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു; രാജ്യത്ത് എച്ച് 5 എൻ 1 മനുഷ്യരെ ബാധിക്കുന്നത് ഇതാദ്യം

  ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ഡൽഹി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതാദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശികളായ ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് എയിംസ് അധികൃതർ അറിയിച്ചു. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എൻ 1. അതേസമയം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്…

Read More

ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

  ഫോൺ ചോർത്തൽ വിഷയം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ഇതെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ 2 മണി വരെയുമാണ് നിർത്തിവെച്ചത്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി…

Read More

24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്‌; 374 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 374 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തരാകുകയും ചെയ്തു. രാജ്യത്താകെ 4,14,482 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതിനോടകം 3,30,53,710 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 4,06,130 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം…

Read More

പ്രതിപക്ഷത്തിന് സ്ത്രീവിരുദ്ധ മനോഭാവം, സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒ.ബി.സി വിഭാഗവും, കര്‍ഷകരുടെ മക്കളും: നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ആദ്യദിനം തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തുന്നത് തടസപ്പെടുത്തിയാണ് പ്രതിപക്ഷ എം.പിമാര്‍ നിയമസഭയിൽ ബഹളമുണ്ടാക്കിയത്. പുതിയ കേന്ദ്രമന്ത്രിമാരിൽ കൂടുതല്‍ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗത്തില്‍ നിന്നുളള അം​ഗങ്ങളുമാണ്. അവർ മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതില്‍ എല്ലാവര്‍ക്കും അഭിമാനം ഉണ്ടാകണം. സത്യപ്രതിജ്ഞ ചെയ്തവരില്‍ ചിലര്‍ ഒ.ബി.സി വിഭാ​ഗത്തില്‍ നിന്നുളളവരും…

Read More

രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി; ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രിയുടെ ഫോണും ചോർന്നു

  ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. 2018 മുതൽ രാഹുൽ ഗാന്ധിയുടെ രണ്ട് മൊബൈൽ ഫോണുകൾ ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടെയും രണ്ട് സഹായികളുടെയും ഫോൺ ചോർത്തി മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിലൊരാൾ രാഹുൽ ഗാന്ധിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോൺ ചോർത്തിയിരുന്നത്.

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജി അവധിയിൽ പോയി; പുതിയ ജഡ്ജി വാദം കേൾക്കും

  ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയിൽ ഇതുവരെ വാദം കേട്ട ജഡ്ജി അവധിക്ക് പോയതിനാലാണ് പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നത്. ഇത് പതിനാറാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം ആരംഭിച്ചയുടനെ താൻ അവധിയിൽ പോകുകയാണെന്നും പുതിയ ബഞ്ച് പരിഗണിക്കുമെന്നും ജഡ്ജി പറയുകയായിരുന്നു. ഇത്രയും നാൾ കേസ് പരിഗണിച്ച ബെഞ്ച് തന്നെ വാദം തുടർന്നും കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഏത് ബഞ്ചിന് മുന്നിലും വാദം അവതരിപ്പിക്കാൻ…

Read More

സ്വകാര്യ ആശുപത്രികൾ മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുന്നു: സുപ്രീം കോടതി

സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങൾ ആകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമർശിച്ചു സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാർ ഇതിന്…

Read More