കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. കനചക് പ്രദേശത്താണ് സ്‌ഫോകട വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയതും സൈന്യം വെടിവെച്ചിട്ടതും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്

ബുധനാഴ്ച സത്വാരി പ്രദേശത്തും സമാനമായ രീതിയിൽ ഡ്രോൺ വെടിവെച്ചിട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്ത് നിന്ന് കാശ്മീരിലെ ഭീകരർക്കായി ഡ്രോൺ വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് അതിർത്തിയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്.