മുംബൈയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 22 ആയി, ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു

 

കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. മുംബൈയിലെ ചെമ്പൂർ ഭരത് നഗറിൽ മാത്രം 17 പേരാണ് മരിച്ചത്. വിക്രോളിയിൽ ആൾത്താമസമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

രണ്ടിടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയിൽ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിച്ചു.