തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ അഞ്ച് പേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

 

ക്ഷേത്രക്കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ അഞ്ച് പേർ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ പുതു ഗുമ്മിഡൂപ്പുണ്ടിയിലാണ് ദുരന്തമുണ്ടായത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മൻ ക്ഷേത്രത്തിലെത്തിയ അഞ്ച് പേരാണ് മരിച്ചത്.

നർദമയെന്ന പതിനാലുകാരി മുങ്ങിപ്പോകുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയ നാല് പേരും മരിക്കുകയായിരുന്നു. നർമദക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിത, അശ്വത, അശ്വതയുടെ അമ്മ സുമതി, ജ്യോതി എന്ന മറ്റൊരാൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.