ഡൽഹിയിലെ പള്ളി പൊളിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് കെജ്രിവാൾ; നടപടിയെടുത്തത് കേന്ദ്രം

 

ഡൽഹി അന്ധേരിയ മോഡിലെ സീറോ മലബാർ സഭയുടെ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി വികസന അതോറിറ്റിയാണ് പള്ളി പൊളിച്ചത്. വിഷയത്തിൽ നീതി ഉറപ്പാക്കുമെന്നും കെജ്രിവാൾ പറഞ്ഞു

ഡിഡിഎക്ക് മേൽ ഡൽഹി സർക്കാരിന് അധികാരമില്ല. ഹൈക്കോടതിയെ സമീപിച്ച ശേഷമാകാം ഡിജിഎ ഇത്തരത്തിലൊരു നടപടി എടുത്തതെന്നും കെജ്രിവാൾ പറഞ്ഞു. അനധികൃതമായി സ്ഥലം കയ്യേറി നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് ലിറ്റിൽ ഫ്‌ളവർ പള്ളി പൊളിച്ചുനീക്കിയത്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. തുടർന്ന് പിണറായി വിജയൻ കെജ്രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു.