രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനവുമായി രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിനായി രൂപീകരിച്ച രജനി മക്കൾ മൻട്രം പിരിച്ചുവിടുകയും ചെയ്തു. സംഘടന പഴയതുപോലെ രജനി രസികർ മൻട്രമായി പ്രവർത്തിക്കും.
ഭാവിയിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹമില്ല. ഒരുകാലത്ത് ഇങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ സമയം അത്തരമൊന്നിന് സാധ്യമല്ലാത്ത തരത്തിലാണ്. അതിനാൽ ജനങ്ങളുടെ പ്രയോജനത്തിനായി രജനി മക്കൾ മൻട്രം ഒരു ഫാൻ ചാരിറ്റി ഫോറമായി പ്രവർത്തിക്കും എന്ന് രജനി പ്രസ്താവനയിലൂടെ അറിയിച്ചു
2017ലാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം രജനികാന്ത് പ്രഖ്യാപിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും കൊവിഡ് വ്യാപനവുമൊക്കെയാണ് താരത്തിന്റെ മനസ്സ് മാറ്റിയതെന്ന് കരുതുന്നു.