രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിർണായക യോഗം ചെന്നൈയിൽ തുടരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്നും മക്കൾ മൺറം യോഗത്തിൽ ആരാധകർ ആവശ്യപ്പെട്ടു
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് യോഗം നടക്കുന്ന ഹാളിന് പുറത്തും പ്രവർത്തകർ മുദ്രവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് രജനികാന്ത് അറിയിച്ചത്.
ഇന്ന് നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുടെ യോഗമാണ് കോടമ്പാക്കത്ത് ചേരുന്നത്. ആരാധകരും യോഗ ഹാളിന് മുന്നിൽ ബാനറുകളും പോസ്റ്ററുകളുമായി തടിച്ചു കൂടിയിട്ടുണ്ട്.