കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ തള്ളിക്കളയുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമം.
സംവാദം തുടർച്ചയായി കൊണ്ടുപോകുന്നത് നാടിന്റെ താത്പര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു