Headlines

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡല്‍ഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

Read More

കാമുകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തുണി ഫാക്ടറിക്ക് തീയിട്ട് യുവതി

ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ ആണ് താന്‍ ജോലി ചെയ്യുന്ന ഫാക്ടറി തീയിടാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പുരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ഉടന്‍ തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവര്‍…

Read More

24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 895 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,07,95,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ 14,087 കേസുകളും കേരളത്തിൽ നിന്നാണ്. 37.60 കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

വൻ മയക്കുമരുന്ന് വേട്ട: ഡൽഹിയിൽ 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ

  ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിലായി. 354 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത് അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചതാണ് ഹെറോയിൻ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കണ്ടെയ്‌നറുകളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

Read More

കൊവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ആറാഴ്ചക്കുള്ളിൽ

ഭാരത് ബയോടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ആറാഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പൂർത്തിയാകാൻ നാല് മുതൽ ആഴ് ആഴ്ചകൾ വരെ വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ വിവരമടക്കം ഭാരത് ബയോടെക് നേരത്തെ ലോകാരോഗ്യ സംഘടനക്ക് കൈമാറിയിരുന്നു. ലോകാരോഗ്യ സംഘടനയുടെയും നിരവധി വിദേശ രാഷ്ട്രങ്ങളുടെയും അനുമതി ലഭിക്കാത്തതിനാൽ കൊവാക്‌സിനെടുത്ത ലക്ഷണക്കണക്കിനാളുകളാണ് തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെ ഇന്ത്യയിൽ തുടരുന്നത്.

Read More

കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

  കേരളാ സർക്കാരിനെതിരെ ആരോപണമുയർത്തിയ കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പിന്തുണയോടെ കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ എല്ലാം മുന്നേറി. എന്നാൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മത്സരങ്ങളുടെ ഭാഗമാകാൻ കേരളം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ…

Read More

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ

  ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. ‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശകലനങ്ങൾ പ്രതീക്ഷാജനകമാണെന്നും കോവിഡ് വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നത് അനുകൂലമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന…

Read More

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ

ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. ‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശകലനങ്ങൾ പ്രതീക്ഷാജനകമാണെന്നും കോവിഡ് വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നത് അനുകൂലമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും…

Read More

രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ രാജ്യത്ത് നിന്ന് പൂര്‍ണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട്…

Read More

യുപിയിലെ സരയൂ നദീയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു

  ഉത്തർപ്രദേശിലെ സരയൂ നദിയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അയോധ്യയിലെ ഗുപ്താർഘട്ടിലാണ് സംഭവം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ കുടുംബം അയോധ്യയിൽ സന്ദർശനത്തിന് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Read More